ഒമര്‍ ലുലുവിന്റെ പെരുന്നാള്‍ സമ്മാനം; 'ജാനാ മേരെ ജാനാ' വിനീത് ശ്രീനിവാസന്റെ മനോഹര ശബ്ദത്തില്‍
Entertainment
ഒമര്‍ ലുലുവിന്റെ പെരുന്നാള്‍ സമ്മാനം; 'ജാനാ മേരെ ജാനാ' വിനീത് ശ്രീനിവാസന്റെ മനോഹര ശബ്ദത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th May 2021, 10:40 am

‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരി’നു ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ‘ജാനാ മേരെ ജാനാ’ മ്യൂസിക്കല്‍ വീഡിയോ റിലീസ് ചെയ്തു. പെരുന്നാള്‍ ദിനത്തില്‍ തന്റെ യുട്യൂബ് ചാനലിലൂടെ ഒമര്‍ ലുലുവാണ് ഗാനം പുറത്തുവിട്ടത്.

പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് ‘മഹിയില്‍ മഹാ’യുടെ റീവിസിറ്റഡ് ഗാനമാണ് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ മനോഹരമായ വിഷ്വലുകളോടുകൂടി ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്.

പൂര്‍ണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആല്‍ബത്തില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സ് ദമ്പതികളായ അജ്മല്‍ ഖാന്‍-ജുമാന ഖാന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

ഗ്ലോബേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് ആണ് വരികളെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ് അച്ചു വിജയന്‍, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി, വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന്‍ ഹരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ് എന്നിവരും ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Omar Lulu and Vineeth Sreenivasan new song released