പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന അനു സിതാരയുടെ പോസ്റ്റിന് മതം മാറിയോയെന്ന് ചോദ്യം; കിടിലന്‍ മറുപടി നല്‍കി താരം
Social Media
പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന അനു സിതാരയുടെ പോസ്റ്റിന് മതം മാറിയോയെന്ന് ചോദ്യം; കിടിലന്‍ മറുപടി നല്‍കി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th May 2021, 11:05 pm

കല്‍പ്പറ്റ: പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് താഴെ മതം മാറിയത് എങ്ങാട്ടാണെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സിനിമാ താരം അനു സിതാര.

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരം സ്വന്തം ഫേസ്ബുക്കില്‍ ഇട്ട വീഡിയോയ്ക്ക് താഴെ സത്യമൂര്‍ത്തി സത്യ എന്ന വ്യക്തി ഏത് മതത്തിലേക്കാണ് കണ്‍വേര്‍ട്ടായത് എന്ന് ചോദിക്കുകയായിരുന്നു.

ഇതിന് മറുപടിയായി മനുഷ്യനിലേക്ക് എന്നായിരുന്നു അനു സിതാര കമന്റ് ചെയ്തത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.

മൂവി സ്ട്രീറ്റ് അടക്കമുള്ള സിനിമാ ഗ്രൂപ്പുകളും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നേരത്തെ തന്റെ മകന്‍ നോമ്പെടുത്ത കാര്യം പങ്കുവെച്ച നടന്‍ നിര്‍മ്മല്‍ പാലാഴിക്കെതിരെ വര്‍ഗീയ വാദികളുടെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

കേരളത്തില്‍ വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മാസപിറവി കാണാത്തതിനാല്‍ 30 നോമ്പും പൂര്‍ത്തിയാക്കി മെയ് പതിമൂന്നിന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Anu Sithara’s Mass reply to a man who told she convert religion in her eid wish post