മരിച്ചിട്ടില്ല, എല്ലാവരുടെയും അനുഗ്രഹം കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു; താന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ തള്ളി നടന്‍ മുകേഷ് ഖന്ന
Bollywood
മരിച്ചിട്ടില്ല, എല്ലാവരുടെയും അനുഗ്രഹം കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു; താന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ തള്ളി നടന്‍ മുകേഷ് ഖന്ന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 3:18 pm

മുംബൈ: ശക്തിമാന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ മുകേഷ് ഖന്ന മരിച്ചുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തുടര്‍ന്ന് വാര്‍ത്തകളോട് പ്രതികരിച്ച് മുകേഷ് ഖന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താന്‍ മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും പറഞ്ഞ് മുകേഷ് എത്തിയത്.

‘എല്ലാവരുടെയും അനുഗ്രഹം കൊണ്ട് ഞാനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ല. സുരക്ഷിതനാണ്. കൊവിഡ് ബാധിച്ച് ഗുരുതരനിലയില്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആരാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നതെന്നും എന്താണ് അവരുടെ ഉദ്ദേശ്യമെന്നും എനിക്കറിയില്ല’, മുകേഷ് പറഞ്ഞു.

ഇത്തരം പ്രചരണങ്ങള്‍ അതിരുവിടുന്നുവെന്നും തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് മുകേഷ് ഖന്ന.

പിന്നീട് നിരവധി ഹിന്ദി സീരിയലുകളിലും മുകേഷ് അഭിനയിച്ചിരുന്നു. രാജാധിരാജ എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Mukesh Khanna Denies Fake About Him