നായാട്ട് ചെയ്യാമോ എന്ന് മാര്‍ട്ടിന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ഗുഡ് മൂവി എന്ന ധാരണയായിരുന്നു എനിക്ക്: നിമിഷ സജയന്‍
Malayalam Cinema
നായാട്ട് ചെയ്യാമോ എന്ന് മാര്‍ട്ടിന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ഗുഡ് മൂവി എന്ന ധാരണയായിരുന്നു എനിക്ക്: നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th May 2021, 1:46 pm

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ നായാട്ടില്‍ ഒരു സുപ്രധാന കഥാപാത്രമായാണ് നിമിഷ സജയന്‍ എത്തുന്നത്. എന്നാല്‍

മാര്‍ട്ടിന്‍ ചേട്ടന്‍ ഈ സിനിമ ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ ഒരു കളര്‍ഫുള്‍, ഫീല്‍ ഗുഡ് മൂവി’ എന്ന ധാരണയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും കഥ കേട്ടപ്പോഴാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണെന്നും ശക്തമായ കഥാപാത്രമാണെന്നും മനസിലായതെന്ന് നിമിഷ പറയുന്നു.

അധികം സംസാരിക്കാത്ത എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. താന്‍ ഇതുവരെ ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇതെന്നും നിമിഷ പറഞ്ഞു.

ജോജു ചേട്ടനും ചാക്കോച്ചനും ഒപ്പമാണ് അഭിനയിച്ചത് എന്നത് വളരെ സന്തോഷമായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിരിക്കുന്നത് ജോജു ചേട്ടനൊപ്പമാണ്. ‘ചോല, ‘വണ്‍’, ‘തുറമുഖം’, ‘മാലിക് നായാട്ട് ഇതിലെല്ലാം ജോജു ചേട്ടനൊപ്പം അഭിനയിച്ചു.

നായാട്ടിന്റെ സെറ്റില്‍ ഞാനല്ലാതെ മറ്റു സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, എനിക്ക് അവിടെ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്തു കാര്യത്തിനും എന്നെക്കൂടി കൂട്ടിയിരുന്നു, നിമിഷ പറയുന്നു.

മലയാള സിനിമയില്‍ തനിക്ക് മാത്രമാണ് ബോള്‍ഡ് കഥാപാത്രങ്ങള്‍ ലഭിക്കുന്നതെന്ന് തോന്നുന്നില്ലെന്നും ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ഇടം മലയാളത്തില്‍ കിട്ടുന്നുണ്ടെന്നാണ് തോന്നുന്നതെന്നും നിമിഷ പറഞ്ഞു. കാമ്പുള്ള കഥാപാത്രമാണെങ്കില്‍ അഞ്ചോ പത്തോ മിനുട്ട് മാത്രമേ ഉള്ളൂവെങ്കിലും താനത് സ്വീകരിക്കുമെന്നും നിമിഷ വനിതയോട് പറഞ്ഞു.

നായിക തന്നെ ആയിരിക്കണമെന്ന നിര്‍ബന്ധമില്ല. പ്രേക്ഷകരും നായകന്‍, നായിക എന്ന ചതുരങ്ങള്‍ വിട്ട് നല്ല കഥാപാത്രങ്ങളെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടല്ലോ. തൊണ്ടിമുതലിലൂടെ ആദ്യകഥാപാത്രം തന്നെ മികച്ചത് ലഭിച്ചു എന്നത് ഭാഗ്യമാണ്. അതിന് ശേഷം വന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ സാധ്യത നോക്കി ഞാന്‍ തിരഞ്ഞെടുത്തതാണ്, നിമിഷ സജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Nimisha Sajayan About Nayat Movie