മറക്കാനാകാത്ത ഒരു യാത്രാനുഭവം പങ്കുവെക്കുകയാണ് നടന്‍ മോഹന്‍ലാല്‍. തനിക്ക് വലിയൊരു തിരിച്ചറിവു തന്ന ഒരു ജപ്പാന്‍ യാത്രയെ കുറിച്ചാണ് ലാല്‍ സംസാരിച്ചത്.
നമ്മള്‍ ചെയ്യുന്ന ഒരു ജോലിയില്‍ വരുത്തിയ തെറ്റ് ഒരാള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അയാളോട് ദേഷ്യപ്പെടുകയല്ല വേണ്ടതെന്നും മറിച്ച് ആ തെറ്റ് മനസിലാക്കി നമ്മള്‍ തിരുത്തുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ ഞങ്ങള്‍ ഒരിക്കല്‍ ജപ്പാനില്‍ ഒരു ട്രെയിനില്‍ ട്രാവല്‍ ചെയ്യുകയായിരുന്നു. അങ്ങനെ യാത്രയുടെ ഭാഗമായി ഞങ്ങള്‍ ഒരു സ്റ്റേഷനില്‍ കയറിയിട്ട് ഞങ്ങളുടെ ലഗേജ് അവിടെ മുകളിലേക്ക് എടുത്തുവെച്ചു.
ലഗേജ് വെച്ച് കൈ പുറത്തേക്ക് എടുത്തപ്പോള്‍ കൈയില്‍ നിറയെ പൊടിയായി. ഞങ്ങള്‍ അവിടെ ഇരുന്നു. അപ്പോള്‍ ആ വഴി ഒരു ലേഡി അറ്റന്റര്‍ നടന്നുപോവുന്നുണ്ടായിരുന്നു.
എന്റെ കൂടെയുള്ള വ്യക്തി അവരോട് നിങ്ങള്‍ ഇത് നോക്കൂ, ഇതെന്താണ് എന്ന് ചോദിച്ചു. സോറി എന്ന് പറഞ്ഞ് അവര്‍ പോയി. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ലാല്‍ നോക്കിക്കോളൂ, ഇതിന് ആരെങ്കിലും നമ്മളുടെ അടുത്ത് വന്ന് ഭയങ്കരമായി സോറി പറയുമെന്ന്.
ആരും വരാന്‍ പോകുന്നില്ലെന്നായിരുന്നു എന്റെ മറുപടി. കാരണം അതിന്റെ മുകളില്‍ ശകലം പൊടിയുണ്ടായി എന്നതിന്റെ പേരില്‍ ആരും വരാന്‍ പോകുന്നില്ലെന്ന് പറഞ്ഞു.
പക്ഷേ നിങ്ങള്‍ വിശ്വസിക്കില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ആ സ്‌റ്റേഷനിലെ സീനിയറായ ഒരു സൂപ്പര്‍വൈസര്‍ വന്ന് ഞങ്ങളുടെ അടുത്ത് മുട്ടില്‍ ഇരുന്ന് അയാള്‍ അഞ്ച് മിനുട്ട് ഞങ്ങളോട് സോറി പറഞ്ഞു.
അയാം വെരി സോറി, ഞങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ അത് നോക്കേണ്ടതായിരുന്നു എന്നൊക്കെ പറഞ്ഞു. കാര്യം അയാള്‍ക്ക് അത് വലിയ ഷേം ആണ്.
നമ്മള്‍ ചെയ്യുന്ന ഒരു ജോലി പെര്‍ഫെക്ട് ആയി ചെയ്തില്ല എന്ന് ഒരാള്‍ പറയുമ്പോള്‍ അയാളോട് ദേഷ്യമല്ല വേണ്ടത്. ഞാന്‍ കാരണം അത് നടന്നില്ല, അതിന്റെ സങ്കടം, മാനക്കേട് ഇതൊക്കെയാണ് തോന്നേണ്ടത്.
അത് എനിക്ക് വലിയൊരു റെവലേഷനായിരുന്നു. കാരണം നമ്മള്‍ ഏറ്റെടുത്തിരിക്കുന്ന ജോലി നമ്മള്‍ വൃത്തിയായി ചെയ്തില്ലെങ്കില്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ അയാളോട് ദേഷ്യമാണ് പലര്‍ക്കും ഉണ്ടാവുക.
പക്ഷേ ഇത് അവര്‍ക്ക് ഒരു ഷേം ആണ് ഉണ്ടായത്. നമ്മള്‍ എന്തു ചെയ്യുന്നോ അത് നന്നായി ചെയ്യുക, തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് സ്വീകരിക്കാനുള്ള ഒരു മനസ് കാണിക്കുക,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Actor Mohanlal Share his Jappan Journey and an incident