പല രീതിയില്‍ ഓരോരുത്തരും ഈ വീഡിയോ വ്യാഖ്യാനിച്ചു. അതില്‍ ചിലതെല്ലാം വളരെ രസകരവുമായിരുന്നു. എന്തായിരുന്നു അന്ന് ടൊവിനോയോട് പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍.
ഒപ്പം പുതിയ താരങ്ങളെ താന്‍ കാണുന്നത് എങ്ങനെയാണെന്നും ലാല്‍ പറയുന്നുണ്ട്.
‘ടൊവിയും ഞാനുമൊക്കെ വണ്ടര്‍ഫുള്‍ ഫ്രണ്ട്‌സാണ്. ടൊവിനോ ഒരു പുതിയ ആക്ടറാണ്, ഞങ്ങള്‍ സീനിയേഴ്‌സാണ് അങ്ങനെ ഒന്നുമില്ല.
അത് എന്താണെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ പിന്നെ അത് നേരിട്ട് പറഞ്ഞാല്‍ പോരായിരുന്നോ. അത് ജസ്റ്റ് വെറുതെ ഒരു തമാശയ്ക്ക് കാണിക്കുന്നതാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍- ശോഭന കോംബോയില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം തുടരുമാണ് ലാലിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഏപ്രില്‍ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ, മലയാളം കണ്ട ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍ ഇപ്പോഴും റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്.
Content Highlight: Actor Mohanlal About His Viral vedio with Tovino Thomas