മായക്ക് ചാലു ചേട്ടന്റെ ആശംസകള്‍; പുസ്തകത്തിന്റെ വിജയ പാര്‍ട്ടിയില്‍ എങ്കിലും നേരത്തെ കിടന്ന് ഉറങ്ങരുതെന്ന് വിസ്മയയോട് ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
മായക്ക് ചാലു ചേട്ടന്റെ ആശംസകള്‍; പുസ്തകത്തിന്റെ വിജയ പാര്‍ട്ടിയില്‍ എങ്കിലും നേരത്തെ കിടന്ന് ഉറങ്ങരുതെന്ന് വിസ്മയയോട് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th February 2021, 8:55 pm

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ പുതിയ പുസ്തകത്തിന് ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മായയുടെ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്ന ദുല്‍ഖര്‍ മായയുമായിട്ടുള്ള ഓര്‍മ്മകളും പങ്കുവെച്ചു.

വിസ്മയക്ക് ഒരു വയസുള്ളപ്പോള്‍ നടത്തിയ ജന്മദിനാഘോഷമാണ് തന്റെ ഓര്‍മ്മയിലുള്ള ഏറ്റവും പഴയ ഓര്‍മ്മയെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ജന്മദിനാഘോഷത്തിനിടയ്ക്ക് പിറന്നാളുകാരിയെ പെട്ടന്ന് കാണാതായെന്നും അത് നേരത്തെ മായ ഉറങ്ങിയത് കൊണ്ടാണെന്നും ദുല്‍ഖര്‍ പറയുന്നു. പുസ്തകത്തിന്റെ വിജയ പാര്‍ട്ടിയിലെങ്കിലും നേരത്തെ കിടന്ന് ഉറങ്ങരുതെന്നും ദുല്‍ഖര്‍ തമാശയായി പറയുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 14നാണ് മായയുടെ പുസ്തകം പുറത്തിറങ്ങിയത്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ വിസ്മയ പലപ്പോഴായി എഴുതിയ കവിതകളും ചിത്രങ്ങളുമാണ് ഉള്‍പ്പെടുന്നത്.

പെന്‍ഗ്വിന്‍ ബുക്‌സാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറക്കുന്നത്.

ദുല്‍ഖറിന്റെ കുറിപ്പ് പൂര്‍ണരൂപം,

മായയുമായിട്ടുള്ള (വിസ്മയ മോഹന്‍ലാല്‍) എന്റെ ഏറ്റവും പഴയ ഓര്‍മ്മ, ചെന്നൈയിലെ താജ് കോരമാണ്ടലില്‍ അവളുടെ ആദ്യത്തെ ജന്മദിനമാണ്. അവളുടെ മാതാപിതാക്കള്‍ അവള്‍ക്കായി ഒരുക്കി വലിയ ഒരു പാര്‍ട്ടിയായിരുന്നു അത്. അതില്‍ അവള്‍ ഏറ്റവും മനോഹരമായ സ്വര്‍ണ്ണ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്, ഞങ്ങള്‍ കണ്ട ഏറ്റവും മനോഹരമായ ഒരു വയസുകാരിയായിരുന്നു അത്.

ജന്മദിനത്തിന്റെ അന്ന് രാത്രി പെട്ടന്ന് പെണ്‍കുട്ടിയെ കാണാതായി. അവള്‍ ഉറങ്ങുകയാണെന്ന് അവളുടെ അമ്മ ഞങ്ങളെ അറിയിച്ചു. ജന്മദിന പെണ്‍കുട്ടി നേരത്തെ ഉറങ്ങിയ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ ഞാന്‍ എപ്പോഴും അത് ഓര്‍ക്കും.

ഇപ്പോള്‍ എല്ലാവരും വളര്‍ന്നു, അവള്‍ സ്വന്തം പാത വെട്ടിയൊരുക്കുകയാണ്. ആ ചെറുപ്രായത്തില്‍ ചെറുപ്പത്തില്‍ അവള്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ച എഴുത്തുകാരിയാണ്, അവളുടെ കവിതകള്‍, ചിന്തകള്‍, ഡൂഡിലുകള്‍, കല എന്നിവയാണത്.

അവളുടെ മനസ്സിനെക്കുറിച്ചും വളര്‍ന്നുവരുന്നതിനെക്കുറിച്ചും അവളുടെ ജീവിതാനുഭവങ്ങളെക്കുറിച്ചും അവ നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ഉള്‍ക്കാഴ്ച നല്‍കുന്നു. ഞാന്‍ പുസ്തകത്തില്‍ നിന്ന് എന്റെ പ്രിയപ്പെട്ട ഉന്ന് കൂടെ ചേര്‍ക്കുന്നു.

നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു! നിന്നെ അറിയുന്ന എല്ലാവരും വളരെ അഭിമാനമാണിത്.

ഒത്തിരി സ്‌നേഹം
ചാലു ചേട്ടന്‍

PS: നിങ്ങളുടെ കന്നി പുസ്തകത്തിന്റെ വിജയ പാര്‍ട്ടിയില്‍ ദയവായി നേരത്തെ ഉറങ്ങരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Dulquer Salman congratulates Vismaya Mohanlal’s new book and share memory