അച്ഛന്റെ അഭിനയത്തേക്കാൾ ഇഷ്ടക്കൂടുതൽ ജഗതി ചേട്ടന്റെ അഭിനയം: ബിനു പപ്പു
Entertainment news
അച്ഛന്റെ അഭിനയത്തേക്കാൾ ഇഷ്ടക്കൂടുതൽ ജഗതി ചേട്ടന്റെ അഭിനയം: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 7:04 pm

മലയാളികൾ ഇന്നേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് ബിനു പപ്പുവിന്റേത്. മലയാളി പ്രേക്ഷകരെ എക്കാലത്തും ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു പപ്പു മലയാള സിനിമയിൽ തന്റേതായ ഒരിടം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

കുറെ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും തുടരും, ഹെലൻ, വൺ, ഓപ്പറേഷൻ ജാവ, ഭീമന്റെ വഴി എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. എക്കോ എന്ന സിനിമയിലും ഗംഭീര കഥാപാത്രത്തെ ബിനു പപ്പു അവതരിപ്പിച്ചിട്ടുണ്ട്.

അച്ഛൻ കുതിരവട്ടം പപ്പുവിനെ കുറിച്ചും അദ്ദേഹത്തിനെ അഭിനയത്തെ കുറിച്ചും സംസാരിക്കുകയാണ് ബിനു പപ്പു . അച്ഛന്റെ അഭിനയത്തേക്കാൾ ഒരു പടി ഇഷ്ടക്കൂടുതൽ ജഗതി ശ്രീകുമാറിന്റെ അഭിനയമാണെന്ന് ബിനു പപ്പു പറഞ്ഞു.

ജഗതി ശ്രീകുമാർ. Photo: IMDB

അച്ഛന്റെ അഭിനയം ഇഷ്ടമാണ് കഥാപാത്രങ്ങളും ഇഷ്ടമാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്‍തമായ ഒരു അഭിനയ ശൈലിയാണ് ജഗതി ചേട്ടന്റേത് എന്ന് പേർളി മാണി ഷോയിൽ സംസാരിക്കവെ ബിനു പപ്പു പറഞ്ഞു.

‘എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ജഗതിച്ചേട്ടൻ. അച്ഛന്റെ അഭിനയം ആണോ ജഗതിച്ചേട്ടന്റെ അഭിനയമാണോ ഇഷ്ടം എന്ന്‌ ചോദിച്ചാൽ ഒന്നും നോക്കാതെ എനിക്ക് പറയാൻ കഴിയും ജഗതി ചേട്ടന്റെ അഭിനയമാണ്. അദ്ദേഹത്തിന്റെ അഭിനയം ആർക്കും അളക്കാൻ കഴിയാത്ത രീതിയാണ്. അത്രയും പെർഫെക്റ്റ് ആയിട്ടാണ് ഒരോ രംഗവും അഭിനയിക്കുക,’ ബിനു പപ്പു പറഞ്ഞു.

ഡോ. പശുപതി എന്ന സിനിമയിൽ കുതിരവട്ടം പപ്പുവും ജഗതിയും ഒരുമിച്ച് അഭിനയിച്ച രംഗങ്ങൾ ഓരോന്ന് എടുത്ത് നോക്കിയാൽ അവർ തമ്മിലുള്ള ഒരു കണക്ഷൻ മനസിലാവുമെന്നും ബിനു പപ്പു പറഞ്ഞു. അവരുടെ ഓരോ രംഗങ്ങളിലെയും ടൈമിംഗ് ആണ് എടുത്ത് പറയണ്ടേ ഒരു കാര്യമെന്നും ബിനു പപ്പു പറഞ്ഞു.

പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ. Photo: Screen Grab/ YouTube

ഓരോ കലാകാരന്മാർക്കും പരസ്പ്പരം ഒരു ‘give and take’ ബന്ധം ഉണ്ടങ്കിലേ ആ രംഗം നന്നായി പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്ന് പറയുകയാണ് ബിനു പപ്പു . എന്നാൽ ജഗതിക്ക് അങ്ങനെ ഒരു ബന്ധം ഇല്ലെങ്കിലും ഓരോ രംഗവും നന്നായി ചെയ്യാൻ സാധിക്കുമെന്നും ബിനു പപ്പു പറഞ്ഞു.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ തിയേറ്ററിൽ വമ്പിച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. സന്ദീപ് പ്രദീപ് പ്രധാന കഥാപാത്രമായി എത്തിയ സിനിമയിൽ ബിനു പപ്പു, നരേൻ, വിനീത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Actor Binu Pappu talk about Actor Jagathy Sreekumar