തുടരും സിനിമയുടെ തുടക്കഭാഗത്ത് കാണിക്കുന്ന രംഗങ്ങളില്‍ ഒന്നായിരുന്നു ഒരു ഉരുള്‍പൊട്ടല്‍. ആ സീന്‍ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സഹ സംവിധായകനും നടനുമായ ബിനു പപ്പു.
രണ്ട് മൂന്ന് ദിവസത്തെ മെക്കേടായിരുന്നു ഉരുള്‍പൊട്ടല്‍ പരിപാടിയെന്ന് ബിനു പപ്പു പറയുന്നു.
ഒരു പറമ്പ് കിളച്ച് മറിച്ച് ഇട്ട്, സാധനങ്ങളൊക്കെ കൊണ്ടിട്ട ശേഷം ബാക്കി സ്റ്റുഡിയോയില്‍ ചെയ്ത് എടുത്തതാണെന്ന് ബിനു പപ്പു പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.
‘ ആ ഉരുള്‍പൊട്ടല്‍ നമ്മള്‍ ഗോകുലത്തിന്റെ സ്റ്റുഡിയോയിലാണ് ഷൂട്ട് ചെയ്തത്. ആ പറമ്പ് കിളച്ച് മറിച്ച് ഇട്ട്, ഈ പറഞ്ഞ സാധനങ്ങളൊക്കെ കൊണ്ടിട്ട ശേഷം ബാക്കി നമ്മള്‍ സ്റ്റിച്ച് ചെയ്തതാണ്.
അവിടെയാണ് അത് ഷൂട്ട് ചെയ്തത്. ഒരു രണ്ടു മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു അത്. മഴയും ചളിയും എല്ലാമായിട്ട്. മഴ ഉണ്ടാക്കുകയാണ്. അവിടെ ചെളി വരണമല്ലോ.
തുടരും സിനിമയ്ക്ക് വലിയൊരു യാത്ര തന്നെ ഉണ്ടായിരുന്നു. ഈ യാത്രയ്‌ക്കെല്ലാം മൂക സാക്ഷിയായി രഞ്ജിത്തേട്ടന്‍ അവിടെ നില്‍പ്പുണ്ടാകും. പുള്ളിയുടേത് ഭയങ്കര സപ്പോര്‍ട്ടാണ്.
ഇതാണ് രഞ്ജിത്തേട്ടാ പരിപാടി എന്ന് പറഞ്ഞാല്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുക എന്ന് പറയില്ലേ. പുള്ളി നമ്മുടെ കൂടെ ഉണ്ടാകും. അത് ഭയങ്കര ഒരു ബ്ലെസിങ് ആണ്.
ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍ നമ്മുടെ കൂടെ ഉണ്ടാകുക എന്നതാണ് അതിന്റെ പരിപാടി. അത്രയും സംവിധായകന്‍ സ്ട്രസ് ഫ്രീ ആയിരിക്കും.
തരുണിന് മേല്‍ അത്തരത്തില്‍ ഒരു ഭാരവും രഞ്ജിത്തേട്ടന്‍ കൊടുത്തിട്ടില്ല. ഒരു രീതിയിലും തരുണിലേക്ക് അത് വരരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചു.
എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് സംവിധായകനിലേക്ക് എത്തിക്കരുത് എന്ന് കരുതി തന്നെയാണ് നമ്മള്‍ വര്‍ക്ക് ചെയ്യാറ്. അതില്‍ ഏറ്റവും കൂടുതല്‍ ഹെല്‍പ് ചെയ്തത്. പ്രൊഡക്ഷന്‍ ടീം തന്നെയാണ്,’ ബിനു പപ്പു പറഞ്ഞു.
Content Highlight: Actor Binu Pappu about How they shoot Land Slide Scene in Thudarum Movie