'എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ല'; നായകനായ സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ ആഹ്ലാദമല്ല ചങ്കിടിപ്പാണ്;കമലയെ കുറിച്ച് അജുവര്‍ഗീസ്
Malayalam Cinema
'എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ല'; നായകനായ സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ ആഹ്ലാദമല്ല ചങ്കിടിപ്പാണ്;കമലയെ കുറിച്ച് അജുവര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2019, 8:14 pm

കൊച്ചി: അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല റിലീസിനൊരുങ്ങുകയാണ്. റുഹാനി ശര്‍മയാണ് ചിത്രത്തിലെ നായിക. അദ്യമായി നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ആഹ്ലാദത്തിനെക്കാള്‍ ചങ്കിടിപ്പാണ് ഉണ്ടാകുന്നതെന്ന് അജു വര്‍ഗീസ് പറയുന്നത്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ തുറന്നുപറച്ചില്‍. കമലയില്‍ ഹീറോയിസമുള്ള നായകനൊന്നുമല്ല താന്‍ എന്നും അജു പറഞ്ഞു.

ലൗ ആക്ഷന്‍ ഡ്രാമയുടെ റിലീസനുബന്ധ ജോലികള്‍ക്കിടയിലാണ് രഞ്ജിത് ശങ്കറിന്റെ മെസേജ് ലഭിച്ചത്. ആദ്യം ആലോചിച്ചത് തന്നെ നായകനാക്കി ഒരു വാണിജ്യസിനിമ നിര്‍മിച്ചാല്‍ അതിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമോയെന്നതായിരുന്നു, സൂപ്പര്‍ താരങ്ങളുടെ ഡേറ്റുപോലും ലഭിക്കാന്‍ പ്രയാസമില്ലാത്ത രഞ്ജിത് ശങ്കര്‍ എന്തുകൊണ്ട് എന്നെ വിളിച്ചു എന്നതായിരുന്നു അടുത്ത സംശയമെന്നും അജു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ലെന്ന് താന്‍ സംവിധായകനൊട് പറഞ്ഞെന്നും എന്നാല്‍ താനല്ലാതെ മറ്റൊരാളെവെച്ച് കഥ ആലോചിക്കുന്നില്ലെന്ന് സംവിധായകന്‍ പറയുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്‌തെന്നും അജു പറഞ്ഞു.

നവംബര്‍ 29 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ, ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മധുസൂദനന്‍ ഗാനരചനയും സംഗീത സംവിധാനവും ചെയ്യുന്നു. ഷഹനാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

DoolNews Video