കൊച്ചി: കോടതിയില്‍ കീഴടങ്ങാനെത്തുന്ന പ്രതികളെ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കൊച്ചി: കോടതിയില്‍ കീഴടങ്ങാനെത്തുന്ന പ്രതികളെ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്വന്തമായോ അഭിഭാഷകനൊപ്പമോ കീഴടങ്ങാന്‍ എത്തുന്ന പ്രതിയെ ജുഡീഷ്യല്‍ ഓഫീസറുടെയോ ബന്ധപ്പെട്ട കോടതിയുടെയോ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്.
അതേസമയം വാറന്റുള്ളതും ഒളിവില്‍ കഴിഞ്ഞിരുന്നതുമായ പ്രതികളെ കോടതി വളപ്പില്‍ നിന്ന് പൊലീസിന് അറസ്റ്റ് ചെയ്യാം. കൂടാതെ കോടതിയില്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തിലും അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് അനുമതിയുണ്ട്.
എന്നാല്‍ അറസ്റ്റിന്റെ കാരണങ്ങള്‍ ഉടനടി കോടതിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരെ അറിയിച്ചിരിക്കണം. കോടതി നടപടികള്‍ക്കായി ഉപയോഗിക്കുന്ന മുഴുവന്‍ കെട്ടിടവും നിര്‍മാണവും പ്രവൃത്തിസമയത്ത് കോടതിയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഉത്തരവ്.
പൊലീസ് നടപടികള്‍ക്കെതിരായ പരാതി ബോധിപ്പിക്കാന്‍ സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാന തല സമിതിയില്‍ അഡ്വക്കറ്റ് ജനറല്‍, ഡി.ജി.പി, ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്ന മൂന്ന് അഭിഭാഷകര്‍, എസ്.പി, പരാതിക്കാരനായ അഭിഭാഷകന്റെ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് എന്നിവരായിരിക്കും അംഗങ്ങള്‍.
ജില്ലാ സമിതികളില്‍ പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജിയും ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ബാര്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്ന അഭിഭാഷകനുമായിരിക്കും അംഗങ്ങളാകുക.
Content Highlight: Accused persons surrendering in court should not be arrested without prior permission: High Court