'പൂഞ്ഞാറിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി'; പി. സി ജോര്‍ജിന്റെ മകനെതിരെ പരാതി
Kerala News
'പൂഞ്ഞാറിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി'; പി. സി ജോര്‍ജിന്റെ മകനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 9:47 pm

കോട്ടയം: പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. രണ്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എതിരെ വന്ന കാറും പ്രവര്‍ത്തകരുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

പി. സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വാഹനാണ് ഇടിച്ചുകയറ്റിയതെന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഷോണിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്നാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്.

പി. സി ജോര്‍ജിനെതിരെ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Accident in Poonjar LDF candidate Sebastian Kulathungal’s rally and complaint against Shone George, Son of PC George