യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ചോദിക്കും: ഹൈദരലി ശിഹാബ് തങ്ങള്‍
Kerala News
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ചോദിക്കും: ഹൈദരലി ശിഹാബ് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 6:41 pm

മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ലീഗ് യു.ഡി.എഫിന്റെ പ്രബലകക്ഷിയാണ്. അര്‍ഹമായ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്‍.ഡി.എയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരുകാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ട സ്ഥിതി വന്നാല്‍ അത് പിന്നീട് ആലോചിക്കും.

മുസ്‌ലിം ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും,’ ശിഹാബ് തങ്ങള്‍ പറഞ്ഞു.

സമസ്തയും ലീഗും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അതേസമയം ഏതെങ്കിലും ചില പ്രവര്‍ത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്നും കേരളത്തില്‍ ഭരണം തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Panakkad Hyderali Shihab Thangal about minister seat in Kerala