അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 44.75 കോടി രൂപ സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി ലീന
Kerala News
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 44.75 കോടി രൂപ സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി ലീന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th February 2022, 2:15 pm

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി മലയാളി. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിനാണ് 44.75 കോടി രൂപ(2.2 കോടി ദിര്‍ഹം) സമ്മാനം നേടിയത്.

നാല് വര്‍ഷമായി അബൂദാബിയിലെ ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍.എല്‍.സി. എച്ച്.ആര്‍ ഉദ്യോഗസ്ഥയാണ് ലീനി. ലീനയും സഹപ്രവര്‍ത്തകരായ 9 പേരും എടുത്ത ടിക്കറ്റിലാണ് നറുക്കുവീണത്.

ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാല്‍ തന്റെ പേരില്‍ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതിയത്. വിശ്വസിക്കാന്‍ ഏറെ സമയമെടുത്തുവെന്നും അവര്‍ പറഞ്ഞു. ജോലിയില്‍ തുടരുമെന്നും ലീന കൂട്ടിച്ചേര്‍ത്തു.