ആ മലയാള നടന്റെ ഉയര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്, ഇനി ചെന്നൈയില്‍ ഒരു വീട് വാങ്ങിക്കോ: അഭിരാമി
Entertainment
ആ മലയാള നടന്റെ ഉയര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്, ഇനി ചെന്നൈയില്‍ ഒരു വീട് വാങ്ങിക്കോ: അഭിരാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 2:18 pm

 

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അഭിരാമി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ അഭിരാമിക്ക് സാധിച്ചിരുന്നു. ഒരു ഇടവേള എടുത്ത ശേഷം നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.

കമല്‍ ഹാസന്‍- മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങുന്ന തഗ് ലൈഫിലും അഭിരാമി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ജോജു ജോര്‍ജിനെ കുറിച്ച് സംസാരിക്കുകയാണ് നടി.

സിനിമയുടെ ആദ്യ ദിവസം ഷൂട്ട് തുടങ്ങുമ്പോള്‍ താനും ജോജു ജോര്‍ജുമുണ്ടായിരുന്നുവെന്നും ജോജുവിനെ കണ്ട് കമല്‍ഹാസന്‍ ഗുഡ് മോണിങ് പറഞ്ഞുവെന്നും അഭിരാമി പറയുന്നു. കമല്‍ഹാസന്‍ ഗുഡ് മോണിങ് പറഞ്ഞതിന്റെ സന്തോഷവും ആകാംഷയും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നുവെന്നും ഈ കാര്യം തന്നോട് പറഞ്ഞുവെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. ജോജു എന്ന നടന്റെ വളര്‍ച്ചയില്‍ തനിക്ക് നല്ല സന്തോഷമുണ്ടെന്നും ജോജുവിന് ഇനി ചെന്നൈയിലൊരു വീടെടുക്കാമെന്നും അവര്‍ പറഞ്ഞു.

‘ജോജു ചേട്ടനെ കുറിച്ച് ഗോപാലന്‍ സാര്‍ (ഗോഗുലം ഗോപാലാന്‍)പറഞ്ഞപ്പോഴേക്കും എനിക്കൊരു കഥ ഓര്‍മ വന്നു. ആദ്യത്തെ ദിവസം ഷൂട്ടിങ്ങിന് ജോജു ചേട്ടനും ഞാനുമെല്ലാവരും ഉണ്ടായിരുന്നു. അപ്പോള്‍ ജോജു ചേട്ടന്റെ അടുത്ത് വന്ന് കമല്‍ സാര്‍ ഗുഡ് മോണിങ് പറഞ്ഞു.

ജോജു ചേട്ടന്‍ എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് ‘ അഭിരാമി കമല്‍ സാര്‍ എന്റെയടുത്ത് ഗുഡ് മോണിങ് പറഞ്ഞു’ എന്ന് പറഞ്ഞിട്ട് ആ മുഖത്തേ ഒരു പുഞ്ചിരും സന്തോഷവും കാണണമായിരുന്നു. ജോജു ചേട്ടാ.. എനിക്ക് അത്രയും ഒരു സന്തോഷമുണ്ട്. ജോജു ചേട്ടന്റെ ഈയൊരു ഉയര്‍ച്ചയില്. ഇനി ചെന്നൈയില്‍ ഒരു വീട് വാങ്ങിക്കോ,’ അഭിരാമി പറയുന്നു.

Content highlight: Abhirami talks about Joju george