നീ എന്റെ തെറ്റിദ്ധാരണ മാറ്റിയെന്ന് ഓഡീഷന് ശേഷം അഭിനവ് പറഞ്ഞു; എല്ലാവര്‍ക്കും വേണ്ടത് ഫ്രഷ് ഫേസ്: ഗോപിക രമേഷ്
Malayalam Cinema
നീ എന്റെ തെറ്റിദ്ധാരണ മാറ്റിയെന്ന് ഓഡീഷന് ശേഷം അഭിനവ് പറഞ്ഞു; എല്ലാവര്‍ക്കും വേണ്ടത് ഫ്രഷ് ഫേസ്: ഗോപിക രമേഷ്
ആര്യ.പി
Wednesday, 8th July 2026, 11:19 am

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തി ഇപ്പോള്‍ മോളിവുഡ് ടൈംസ് എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുകയാണ് നടി ഗോപിക രമേഷ്. ഇതിനിടെ സുഴല്‍ എന്ന ചിത്രത്തിലെ ഗോപികയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തണ്ണീര്‍മത്തനില്‍ പ്രത്യേകിച്ച് ഒരു വികാരവുമില്ലാത്ത ഒരു കാമുകിയായിരുന്നെങ്കില്‍ വളരെ സെല്‍ഫിഷായ ചെയ്യുന്ന ജോലിയോട് പോലും ആത്മാര്‍ത്ഥതയില്ലാത്ത പ്രിവിലേജ്ഡ് ആയ സിനിമാ നടിയായാണ് മോളിവുഡ് ടൈംസില്‍ ഗോപിക എത്തുന്നത്. ആ കഥാപാത്രത്തെ ഗംഭീരമായി തന്നെ ഗോപിക പുള്‍ ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫെയിം വന്നതിന് ശേഷം ലൈഫില്‍ ഉണ്ടായ മാറ്റം എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഗോപിക. ഒപ്പം മോളിവുഡ് ടൈംസിലെ കഥാപാത്രം ഒരു തരത്തില്‍ താന്‍ നേടിയെടുത്തതാണെന്നും ഗോപിക ഷോ സ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ ഒരു ന്യൂ കമര്‍ ആയാല്‍ മതിയായിരുന്നു എന്ന് ചിലപ്പോഴൊക്കെ ഞാന്‍  വിചാരിക്കും. നമ്മള്‍ ഒരു ഓഡീഷന് പോകുകയോ അല്ലെങ്കില്‍ ഏതെങ്കിലും റോളിന് വിളിച്ചുകഴിഞ്ഞാലോ അവര്‍ പറയും ഫ്രഷ് ഫേസാണ് നോക്കുന്നത് എന്ന്.

ഞാന്‍ അവരെ കണ്‍വിന്‍സ് ചെയ്യേണ്ടി വരികയാണ്, ഐ ആം സ്റ്റില്‍ ഫ്രഷ്. എന്നെ ആരും അങ്ങനെ മലയാളത്തില്‍ ഭയങ്കരമായിട്ട് എക്‌സ്‌പ്ലോര്‍ ഒന്നും ചെയ്തിട്ടില്ല പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍.

ഗോപിക രമേഷ് photo: IMDB

എനിക്ക് തോന്നുന്നത് ഞാന്‍ ഇപ്പോഴും ഫ്രഷ് ഫേസ് തന്നെയാണെന്നാണ്. ഫ്രഷ് ഫേസാണ് നോക്കുന്നത്, ഞങ്ങള്‍ക്ക് നിങ്ങളെ അറിയാം എന്ന് പറയും. അപ്പോള്‍ പിന്നെ ഞാന്‍ അവരോട് എന്താണ് പറയുക?

മോളിവുഡ് ടൈംസിന്റെ ഓഡീഷന് വന്നതിനെ കുറിച്ച് പറഞ്ഞാല്‍, അഭിനവിനെ എനിക്ക് നേരത്തെ അറിയാം. ഇങ്ങനെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചിരുന്നു ഓഡീഷന്‍ ഉണ്ടോ എന്ന്.

ഓഡീഷന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. പിന്നെ ഞാന്‍ വാര്‍ത്ത കാണുന്നത് ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു എന്നാണ്. എന്നാല്‍ പിന്നെ കാസ്റ്റ് ഒക്കെ ലോക്കായി കാണുമല്ലോ എന്ന് തോന്നി. അങ്ങനെ ഞാന്‍ വീണ്ടും മെസ്സേജ് അയച്ചു.

എന്താണ് ഓഡീഷന് വിളിക്കാതിരുന്നത് എന്ന് ചോദിച്ചു. ഇല്ല അങ്ങനെയല്ല എന്നൊക്കെ പറഞ്ഞു. ശരി ഓക്കെ എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന അവസരം ആരെങ്കിലും എപ്പോഴെങ്കിലുമൊക്കെ തന്നോളും എന്ന് പറഞ്ഞു.

ഗോപിക രമേഷ് photo: Gopika /Instagram

അങ്ങനെ പുളളി, ശരി ഓഡീഷന് വരൂ എന്ന് പറഞ്ഞു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു. ഓഡീഷന് ശേഷം അഭിനവ് പറഞ്ഞത് പുളളിക്ക് നേരത്തെ അറിയാവുന്ന ആള്‍ക്കാരുടെ കാര്യം ആദ്യം ആലോചനയില്‍ വരില്ലെന്നാണ്.

അവര്‍ക്ക് ഈ ക്യാരക്ടര്‍ പുള്‍ ഓഫ് ചെയ്യാന്‍ പറ്റില്ലെന്ന തെറ്റിദ്ധാരണ തനിക്കുണ്ടായിരുന്നെന്നും അത് നീ മാറ്റിയെന്നും ഇനി പരിചയമുള്ള ആളുകളേയും ഓഡീഷന് വിളിക്കുമെന്നും അഭിനവ് പറഞ്ഞു,’ ഗോപിക പറയുന്നു.

Content Highlight: Abhinav told me after the audition that I had cleared his misconception

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.