കൊമ്പന്‍ ഒന്നൂടെ കാട് കയറാന്‍ പോകുന്നു... മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും, L365 തന്നെയാണോ ഇതെന്ന് ആരാധകര്‍
Malayalam Cinema
കൊമ്പന്‍ ഒന്നൂടെ കാട് കയറാന്‍ പോകുന്നു... മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും, L365 തന്നെയാണോ ഇതെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st December 2025, 9:15 pm

തുടരും എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാനം മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തുടരുമിന്റെ ഛായാഗ്രഹകന്‍ ഷാജി കുമാറാണ്.

സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയുടെ അടുത്ത ചിത്രം മോഹന്‍ലാലിന് ഒപ്പമാണെന്ന് നിര്‍മാതാവ് രജപുത്ര രഞ്ജിത്ത് തുടരുമിന്റെ സക്‌സ് ഇവെന്റില്‍ പ്ര്യഖാപിച്ചിരുന്നു. എന്നാല്‍ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന എല്‍ 365 ആണോ ഈ സിനിമ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എല്‍.365 പ്രഖ്യാപിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നവരുടെ ഫോട്ടോ തന്നെയാണ് പുതിയ ചിത്രത്തിലും ഉള്ളത്. സംവിധായകനില്‍ മാത്രമാണ് വ്യത്യാസം വന്നിട്ടുള്ളത്.

ഓസ്റ്റിനെ എല്‍ 365ല്‍ നിന്ന് മാറ്റുകയാണെന്നും തരുണ്‍ മൂര്‍ത്തി സിനിമ സംവിധാനം ചെയ്യുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എല്‍ 365 തന്നെയാണ് ഈ സിനിമയെന്ന് പല സിനിമാപേജുകളും ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യാഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും വന്നിട്ടില്ല.

അതേസമയം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയാണ് ആഷിഖ് ഉസ്മനാന്റെ പ്രൊഡക്ഷനില്‍ അവസാനമായെത്തിയ ചിത്രം. ഇതാദ്യമായാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷനില്‍ മോഹന്‍ലാല്‍ എത്തുന്നത്.

Content highlight: Aashiq Usman Productions, Tarun Moorthy Mohanlal combo’s new movie