2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി കൂടിയാണ് ആര്‍ഷ.
2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി കൂടിയാണ് ആര്‍ഷ.
2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ ആദ്യ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലും ആര്‍ഷ നായികയായി.
മലയാളികള്‍ ഏറെ കാത്തിരുന്ന തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രമായ തുടരും എന്ന സിനിമയിലും ആര്‍ഷ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ജോര്‍ജിന്റെ മകളായ മേരി ആയാണ് ആര്‍ഷ അഭിനയിച്ചത്.
ചിത്രത്തില്‍ മേരിയെന്ന കഥാപാത്രം ശോഭനയെ കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ സീനിനെ കുറിച്ചും ശോഭന എന്ന നടിയെ കുറിച്ചും പറയുകയാണ് ആര്‍ഷ ബൈജു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ശോഭന മാമിനെ കെട്ടിപ്പിടിക്കുന്ന സീനില്‍ അമ്മേയെന്ന് വിളിക്കണമെന്ന് തരുണ്‍ ചേട്ടന്‍ പറഞ്ഞിരുന്നു. അതിലൂടെ മേരിയുടെ ഇമോഷന്‍ ശോഭന മാമിന്റെ കഥാപാത്രത്തിന് കണ്‍വേ ആകണമെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണ് കെട്ടിപ്പിടിച്ചതും അമ്മേയെന്ന് വിളിച്ചതും.
ശോഭന മാമിനെ കുറിച്ച് ചോദിച്ചാല്‍, എന്താണ് പറയേണ്ടത്. ലാലേട്ടനെ കുറിച്ചും ശോഭന മാമിനെ കുറിച്ചും പറയേണ്ട ആവശ്യമേയില്ല. അവരൊക്കെ അത്രയും എക്‌സ്പീരിയന്‍സുള്ള ആളുകളല്ലേ. അവരൊക്കെ ഇമോഷണല്‍ സീനുകള്‍ ഉള്‍പ്പെടെ വളരെ ഈസി ആയിട്ടാണ് ചെയ്യുന്നത്.
ശോഭന മാം ആ സീന്‍ എടുക്കേണ്ട ദിവസം വളരെ ജോളിയായിട്ടാണ് സെറ്റില്‍ വന്നത്. എനിക്കാണെങ്കില്‍ അവരുടെയൊക്കെ കൂടെ ആകെ ഒന്നോ രണ്ടോ സീനുകള്‍ മാത്രമാണ് ഉള്ളത്. മാം ആണെങ്കില്‍ വളരെ ജോളിയായി വന്നു. എല്ലാവരോടും സംസാരിച്ചു, സീന്‍ ഡിസ്‌ക്കസ് ചെയ്തു. പിന്നെ ടേക്കിന് വന്ന് അഭിനയിക്കുന്നു. അത്രമാത്രമേയുള്ളൂ,’ ആര്‍ഷ ബൈജു പറയുന്നു.
Content Highlight: Aarsha Baiju Talks About Shobana