തുടരും; മേരിക്ക് തരുണ്‍ തന്ന റെഫറന്‍സ്; ഷൂട്ടിന് മുമ്പ് ഞാന്‍ അവരെ കുറിച്ചുള്ള വീഡിയോകള്‍ കണ്ടു: ആര്‍ഷ ബൈജു
Film News
തുടരും; മേരിക്ക് തരുണ്‍ തന്ന റെഫറന്‍സ്; ഷൂട്ടിന് മുമ്പ് ഞാന്‍ അവരെ കുറിച്ചുള്ള വീഡിയോകള്‍ കണ്ടു: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th May 2025, 12:44 pm

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ ആദ്യ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലും ആര്‍ഷ നായികയായി.

മലയാളികള്‍ ഏറെ കാത്തിരുന്ന തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രമായ തുടരും എന്ന സിനിമയിലും ആര്‍ഷ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ജോര്‍ജിന്റെ മകളായ മേരി ആയാണ് ആര്‍ഷ അഭിനയിച്ചത്.

ഇപ്പോള്‍ മേരി എന്ന കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ തരുണ്‍ മൂര്‍ത്തി തന്ന ബ്രീഫ് എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആര്‍ഷ ബൈജു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ദുരഭിമാനകൊലയാണ് സിനിമയില്‍ പറയുന്നത്. എന്റെ കഥാപാത്രത്തിന്റെ പ്ലോട്ട് അത് തന്നെയായിരുന്നു. അവര്‍ എഴുതിപ്പോഴേ മനസില്‍ കണ്ടത് കോട്ടയത്തെ കെവിനിനെയും നീനുവിനെയും ആയിരുന്നു. എനിക്ക് തന്ന റെഫറന്‍സും അത് തന്നെയായിരുന്നു.

ഷൂട്ടിന് മുമ്പ് എനിക്ക് അതിന്റെ വീഡിയോസും ഡോക്യുമെന്ററീസും തന്നിരുന്നു. അതൊക്കെ അയച്ചു തരികയും ഞാന്‍ അത് കാണുകയും ചെയ്തിരുന്നു. അതായിരുന്നു എനിക്ക് മേജര്‍ നരേഷനായി തന്നിരുന്നത്. കെവിനും നീനുവും തന്നെയാണ് ഇതിന്റെ റെഫറന്‍സ്,’ ആര്‍ഷ ബൈജു പറയുന്നു.


Content Highlight: Aarsha Baiju Talks About Kevin And Neenu Reference In Thudarum Movie