മലയാള സിനിമാരംഗത്ത് അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. 2007ൽ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
മലയാള സിനിമാരംഗത്ത് അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. 2007ൽ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങൾ ജീത്തു മലയാളത്തിന് സമ്മാനിച്ചു. അദ്ദേഹം സംവിധാനം ചെയ്ത ദൃശ്യം മലയാള സിനിമയുടെ തലവര തന്നെ മാറ്റി. അതിർവരമ്പുകൾ കടന്നും ആ സിനിമ അറിയപ്പെട്ടു. ഇപ്പോൾ ഡിറ്റക്ടീവിന് മുമ്പ് മറ്റൊരു കഥ എഴുതിയിട്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് ജീത്തു ജോസഫ്.
താന്‍ മറ്റൊരു സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടായിരുന്നെന്നും എന്നാല്‍ അത് ഇതുവരെ സിനിമയായിട്ടില്ലെന്നും ജീത്തു ജോസഫ് പറയുന്നു.

ഇപ്പോള്‍ അതിന്റെ കോപ്പി തനിക്ക് കിട്ടിയെന്നും അത് എപ്പോഴാണെങ്കിലും സിനിമയാക്കാന്‍ പറ്റുന്നതാണെന്നും എന്നാല്‍ അതില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ജീത്തു വ്യക്തമാക്കി.
ഡിറ്റക്ടീവ് സിനിമ ചെയ്തപ്പോള്‍ ആ പ്രൊജക്ടുമായിട്ട് ഒരുപാട് നടന്നുവെന്നും അത് നടക്കാതെ വന്നപ്പോള്‍ ഒരുപാട് വിഷമിച്ചുവെന്നും ജീത്തു പറഞ്ഞു.
എന്നാല്‍ ‘നീ എന്തിനാടാ വിഷമിക്കുന്നത്. നിനക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ നമ്മുടെ സ്ഥലത്തിന്റെ കുറച്ച് വിറ്റിറ്റാണെങ്കിലും പടം പ്രൊഡ്യൂസ് ചെയ്യാം’ എന്നാണ് അമ്മ പറഞ്ഞതെന്നും ജീത്തു പറയുന്നു.
അത് തനിക്ക് ഭയങ്കര പോസിറ്റീവ് ഫീല്‍ തന്നുവെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
‘ഞാന്‍ വേറെയൊരു സ്‌ക്രിപ്റ്റ് എഴുതിയിരുന്നു. അത് ഇതുവരെ സിനിമയായിട്ടില്ല. ചുമ്മാ തപ്പിയപ്പോള്‍ അതിന്റെ ഹാന്‍ഡ് റിട്ടണ്‍ കോപ്പി ഈയിടെ എനിക്ക് കിട്ടി. അതെപ്പോഴെങ്കിലും സിനിമയാക്കാന്‍ പറ്റുന്ന സാധനമാണ്. കുറച്ച് മാറ്റങ്ങള്‍ വരുത്തണം. പിന്നെ ഞാന്‍ എഴുതുന്നത് ഡിറ്റക്ടീവ് ആണ്.
ഡിറ്റക്ടീവ് ചെയ്തപ്പോഴും ആ പ്രൊജക്ടുമായിട്ട് ഒരുപാട് നടന്നു. അത് നടക്കാതെ വന്നപ്പോള്‍ ഒരുപാട് വിഷമിച്ചു. അപ്പോള്‍ അമ്മച്ചി പറഞ്ഞു ‘നീ എന്തിനാടാ വിഷമിക്കുന്നത്. നിനക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ നമ്മുടെ സ്ഥലത്തിന്റെ കുറച്ച് വിറ്റിറ്റാണെങ്കിലും പടം പ്രൊഡ്യൂസ് ചെയ്യാം’ എന്ന്. അതെനിക്ക് ഭയങ്കര പോസിറ്റീവ് ഫീല്‍ തന്നു,’ ജീത്തു പറയുന്നു.
Content Highlight: A lot happened with that project later my Mom said: Director Jeethu Joseph