യു.പിയില്‍ ഗോശാലയിലുണ്ടായ തീപിടുത്തത്തില്‍ 38 പശുക്കള്‍ ചത്തു
national news
യു.പിയില്‍ ഗോശാലയിലുണ്ടായ തീപിടുത്തത്തില്‍ 38 പശുക്കള്‍ ചത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2022, 10:41 am

ഗാസിയാബാദ്: യു.പിയിലെ ഗാസിയാബാദില്‍ ഗോശാലയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 38 പശുക്കള്‍ ചത്തു. ഇന്ദിരാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനാവാനി ഗ്രാമത്തിലെ ഗോശാലയില്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

തീപിടിത്തം നടക്കുമ്പോള്‍ 150 ഓളം പശുക്കളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍ ഫോഴ്‌സ് ടീം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ സിംഗ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും വിഷയം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അപകട കാരണം കണ്ടത്തുമെന്നും സിംഗ് പറഞ്ഞു. സംഭവ സ്ഥലം ഗാസിയാബാദ് പൊലീസ് മേധാവി മുനിരാജും സന്ദര്‍ശിച്ചു.