ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാറ്റത്തിന് തയ്യാറാവും; രാഷ്ട്രീയ പ്രവേശനത്തെ പറ്റി വിജയ്
Entertainment news
ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാറ്റത്തിന് തയ്യാറാവും; രാഷ്ട്രീയ പ്രവേശനത്തെ പറ്റി വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th April 2022, 9:04 am

തമിഴ് രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ് താരങ്ങള് രാഷ്ട്രീയ നേതാക്കന്മാരാകുന്നതും പാര്ട്ടി രൂപീകിരിക്കുന്നതും. എം.ജി.ആറും ജയലളിതയും രാഷ്ട്രീയത്തിലും ഭരണത്തിലും ശോഭിച്ചപ്പോള് കമല്ഹാസന് കാലിടറി. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വിചാരിച്ചെങ്കിലും പിന്മാറി.

അതേസമയം കഴിഞ്ഞ കുറച്ച് കാലങ്ങളായി തമിഴ് രാഷ്ട്രീയത്തില് ഉയരുന്ന ചോദ്യമാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. തന്റെ സിനിമകളിലൂടെ വ്യക്താമിയ ചില സമകാലിക രാഷ്ട്രീയങ്ങള് പരാമര്ശിച്ച് പോകുന്ന വിജയ് എന്നാല് ഇതില് വ്യക്തമായ ഒരുത്തരം നല്കാന് തയാറായിരുന്നില്ല. ഇപ്പോഴിതാ തന്റെ രാഷ്ട്ട്രീയ പ്രവേശനത്തെ പറ്റി പ്രതികരിക്കുകയാണ് വിജയ്.

ജനങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുകയാണെങ്കില് താനൊരു തലൈവന്(നേതാവ്) ആകുമെന്ന് വിജയ് പറഞ്ഞു. സംവിധായകന് നെല്സണ് നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.

കുറെ വര്ഷങ്ങളായി ദളപതിയായിരിക്കാന് തുടങ്ങിയിട്ട്, ദളപതിയില് നിന്നും തലൈവനായി(നേതാവ്) മാറണമെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു നെല്സണ് ചോദിച്ചത്. ഇതിനു മറുപടിയായി ആദ്യം ഷൂട്ടിംഗ് തീര്ന്നെന്ന ധൈര്യത്തില് നീ എന്തും ചോദിക്കുവാണോയെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വിജയ്‌യുടെ മറുപടി. എന്നാല് ഇത് തന്റെ മാത്രം ചോദ്യമല്ലെന്നും ഒരുപാട് ആളുകളെ പ്രതിനിധാനം ചെയ്ത് താന് ചോദിക്കുന്നതാണെന്നും നെല്സണ് പറഞ്ഞു.

’30 വര്ഷം കൊണ്ട് ഒരു സാധാരണ നടനായിരുന്ന എന്നെ ദളപതിയാക്കിയത് ജനങ്ങളാണ്. എന്നെ തലൈവനായി കാണണമോയെന്ന് തീരുമാനിക്കുന്നതും അവരും പിന്നെ വരുന്ന സാഹചര്യങ്ങളുമാണ്. വ്യക്തിപരമായി വിജയ് ആയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ജനങ്ങളും സാഹചര്യങ്ങളും ആവശ്യപ്പെടുകയാണെങ്കില് മാറിയേ പറ്റൂ. ബീസ്റ്റിലെ വിജയ് ആകണമോയെന്നും സാധാരണ വിജയ് ആയിരിക്കണമോയെന്നും സാഹചര്യങ്ങളാണ് തീരുമാനിക്കുന്നത്,’ വിജയ് പറഞ്ഞു.

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില് വിജയ് മക്കള് ഇയക്കം എന്ന പേരില് ആരാധകര് പ്രാദേശിക തെരഞ്ഞെടുപ്പില് മത്സരിച്ചതും ചിലയിടങ്ങളില് ജയിച്ചതിനെ പറ്റിയും നെല്സണ് ചോദിച്ചു.

‘അവര്ക്കെല്ലാം എന്റെ ആശംസകള്. അവരെല്ലാം ആത്മാര്ത്ഥമായി ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആ ഒരു ഘട്ടത്തിലേക്ക് പോകണമെന്ന് അവര്ക്ക് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന് ഞാന് തടസം നില്ക്കാന് ആഗ്രഹിച്ചിരുന്നില്ല. തിരഞ്ഞടുപ്പിന് എന്റെ ചിത്രം ഉപയോഗിച്ചോട്ടെയെന്ന് അവര് ചോദിച്ചിരുന്നു.

നിങ്ങള്ക്ക് അത് ഉപയോഗപ്പെടുമെങ്കില് ഉപയയോഗിച്ചോളാനാണ് ഞാന് പറഞ്ഞത്. ചിലര് ജയിക്കുകയും ചെയ്തു. അവര് വളരെ ജനുവിനാണ്, കാര്യങ്ങള് ഞാന് നിരീക്ഷിക്കുന്നുണ്ട്,’ വിജയ് കൂട്ടിച്ചേര്ത്തു.

Content Highlight:Vijay said he would be a leader if the people and circumstances demanded it