സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന അമേരിക്കന്‍ കോടതി വിധി ഇന്ത്യയില്‍ ആഘോഷിക്കപ്പെടേണ്ടതുണ്ടോ?
Daily News
സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന അമേരിക്കന്‍ കോടതി വിധി ഇന്ത്യയില്‍ ആഘോഷിക്കപ്പെടേണ്ടതുണ്ടോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th June 2015, 5:33 pm

ദല്‍ഹി ഹൈക്കോടതി വിധിയെ റദ്ദാക്കുന്ന  സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ സഭയായ പാര്‍ലമെന്റിന് നിയമം പുതുതായി ഉണ്ടാക്കുകയോ നിലവിലുള്ളതിനെ ഭേദഗതി ചെയ്യുകയോ ചെയ്യാം എന്ന് സത്യം. അപ്പോള്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും സംവദിക്കുന്നതില്‍ നിന്നും നമ്മുടെ രാഷ്ട്രീയ നേതാക്കളെ എന്താണ് തടയുന്നത്? ഇത്തരത്തിലുള്ള ഒരു മര്‍ദ്ദക നിയമത്തെ റദ്ദുചെയ്യാന്‍ എന്തുകൊണ്ടവര്‍ തയ്യാറാവുന്നില്ല? പ്രസ്തുത വിഷയത്തില്‍ ഒട്ടനവധി പ്രതികരണങ്ങള്‍ കടന്നുവന്നതല്ലേ. പ്രമുഖ പാര്‍ട്ടികളിലെ ധാരാളം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വവര്‍ഗാനുരാഗത്തോട് “ഐക്യപ്പെട്ട്” രംഗത്തെത്തുമ്പോഴും ഇതൊന്നും സാധ്യമാകാത്തതെന്ത്? ഇതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സാധ്യമാകാത്തതിന് ഒരു പ്രധാനകാരണം രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നല്ല.



| ഒപ്പിനിയന്‍ |  ശ്രീരാജ് ടി.കെ. |
മൊഴിമാറ്റം : ഷഫീക്ക് എച്ച്


“അപ്പോള്‍ ചോദ്യം ഇതാണ്, ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുകയും ജയിലടക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ഥലത്ത് എങ്ങനെയാണ് അങ്ങനെയുള്ള ഒരാളുടെ അതിജീവനം സാധ്യമാകുന്നത്? “

ലോകത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ വിധിയുമായി കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണല്ലോ അമേരിക്കയിലെ പരമോന്നത നീതിപീഠം. രാജ്യത്തെ 50 സംസ്ഥാനങ്ങളില്‍ ഗേ വിവാഹം നിയമവിധേയമാക്കിക്കൊണ്ട് ലോകത്ത് സ്വവര്‍ഗ വിവാഹം അനുവദിക്കപ്പെടുന്ന മറ്റു 17 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും ചേര്‍ന്നിരിക്കുകയാണ്. അര്‍ജെന്റീന, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഐസ്‌ലാന്റ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്,  ന്യൂ സീലാന്റ്, നോര്‍വെ, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, സ്വീഡന്‍, ഇംഗ്ലണ്ട്, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ സ്വവര്‍ഗാനുരാഗം അനുവദിക്കപ്പെട്ടിരിക്കുന്നത്.

ലോകം തന്നെ അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധി ആഘോഷിക്കുകയാണ്; ഇന്ത്യയും. തുല്യാവകാശങ്ങള്‍ക്കായുള്ള ഇന്ത്യയിലെ മുറവിളികള്‍ ആഹ്ലാദകരം തന്നെ. അമേരിക്കയിലെ ഈ വിധി നമ്മുടെ രാജ്യത്തും ലൈംഗിക ന്യൂനപക്ഷ വിഷയങ്ങളില്‍ ഗുണാത്മകമായ സ്വാധീനം ചെലുത്തുമെന്ന് ശുഭാപ്തി വിശ്വാസമുള്ളവര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ അമേരിക്കയിലെ ഈ വിധി ഇവിടെ ആഘോഷിക്കേണ്ടതായ ഒരു കാര്യമാണോ? അമേരിക്കന്‍ പുരമോന്നത കോടതിയുടെ വിധിയെ കുറിച്ചുള്ള “ഗ്വ ഗ്വ” വിളികള്‍ ഉയര്‍ത്തുമുമ്പ് നമ്മുടെ രാജ്യത്തുള്ള ചില സുപ്രധാന ഘടകങ്ങള്‍ സസൂക്ഷമം, ഗൗരവപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്.


2009 ജൂലൈ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട് 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിക്കാന്‍ ധൈര്യം കാണിച്ചു. എന്നാല്‍ 2013 ഡിസംബറില്‍ സുപ്രീം കോടതി ദല്‍ഹി ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കുകയായിരുന്നു. 377-ാം വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ജുഡീഷ്യറിയല്ലെന്നും പാര്‍ലമെന്റാണെന്നും പറഞ്ഞാണ് സുപ്രീം കോടതി പ്രസ്തുത വിധി റദ്ദു ചെയ്തത്.


queer-court-verdict-2

ലൈംഗികാഭിമുഖ്യത്തിലെ “നിയമവിരുദ്ധത”

1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏറ്റവും പഴക്കംചെന്ന വകുപ്പായ 377 (അത് നടപ്പാക്കപ്പെടുമ്പോള്‍ ഇന്ത്യ ഒരു ബ്രിട്ടീഷ് കോളനിയായിരുന്നെന്ന് ഓര്‍മ്മപ്പെടുത്തേണ്ട കാര്യമില്ലല്ലോ) “പ്രകൃതി വിരുദ്ധ”മാണെന്ന് പറഞ്ഞ് സ്വവര്‍ഗാനുരാഗത്തെ കുറ്റകമാക്കിതീര്‍ത്തീര്‍ത്തിട്ടുണ്ടല്ലോ.

ഏതെങ്കിലും സ്ത്രീ, പുരുഷന്‍, മൃഗം എന്നിവയുമായി ആരെങ്കിലും പ്രകൃതിവിരുദ്ധ ലൈംഗികതയിലേര്‍പ്പെട്ടാല്‍ ജീവപര്യന്തമോ അല്ലെങ്കില്‍ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമോ ശിക്ഷയായി വിധിക്കാമെന്നാണ് പ്രസ്തുത വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.

CPIM-and-LGBT-2

2009 ജൂലൈ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട് 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ദല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിക്കാന്‍ ധൈര്യം കാണിച്ചു. എന്നാല്‍ 2013 ഡിസംബറില്‍ സുപ്രീം കോടതി ദല്‍ഹി ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കുകയായിരുന്നു. 377-ാം വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ജുഡീഷ്യറിയല്ലെന്നും പാര്‍ലമെന്റാണെന്നും പറഞ്ഞാണ് സുപ്രീം കോടതി പ്രസ്തുത വിധി റദ്ദു ചെയ്തത്.

അപ്പോള്‍ ചോദ്യം ഇതാണ്, ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുകയും ജയിലടക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ഥലത്ത് എങ്ങനെയാണ് അങ്ങനെയുള്ള ഒരാളുടെ അതിജീവനം സാധ്യമാകുന്നത്?

CPIM-and-LGBT-4

രാഷ്ട്രീയ വര്‍ഗങ്ങളുടെ ഇരട്ടത്താപ്പ്

ദല്‍ഹി ഹൈക്കോടതി വിധിയെ റദ്ദാക്കുന്ന മുകളില്‍ സൂചിപ്പിച്ച സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ സഭയായ പാര്‍ലമെന്റിന് നിയമം പുതുതായി ഉണ്ടാക്കുകയോ നിലവിലുള്ളതിനെ ഭേദഗതി ചെയ്യുകയോ ചെയ്യാം എന്ന് സത്യം. അപ്പോള്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും സംവദിക്കുന്നതില്‍ നിന്നും നമ്മുടെ രാഷ്ട്രീയ നേതാക്കളെ എന്താണ് തടയുന്നത്? ഇത്തരത്തിലുള്ള ഒരു മര്‍ദ്ദക നിയമത്തെ റദ്ദുചെയ്യാന്‍ എന്തുകൊണ്ടവര്‍ തയ്യാറാവുന്നില്ല? പ്രസ്തുത വിഷയത്തില്‍ ഒട്ടനവധി പ്രതികരണങ്ങള്‍ കടന്നുവന്നതല്ലേ. പ്രമുഖ പാര്‍ട്ടികളിലെ ധാരാളം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വവര്‍ഗാനുരാഗത്തോട് “ഐക്യപ്പെട്ട്” രംഗത്തെത്തുമ്പോഴും ഇതൊന്നും സാധ്യമാകാത്തതെന്ത്? ഇതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സാധ്യമാകാത്തതിന് ഒരു പ്രധാനകാരണം രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നല്ല.

അടുത്ത പേജില്‍ തുടരുന്നു


“തന്റെ” യോഗയും ആയുര്‍വേദ ടെക്കിനിക്കുകളും ഉപയോഗിച്ചാല്‍ സ്വവര്‍ഗ ലൈംഗികത പരിപൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയുമെന്ന് രാം ദേവ് നല്‍കിയ  “high quality” ഉറപ്പ് നമ്മള്‍ മറന്നുപോകരുത്. – ബാബാ രാംദേവ്


baba-ramdev

“മതവിരുദ്ധ” വാദഗതി

രാജ്യത്തെങ്ങുമുള്ള മതനേതാക്കള്‍ കൂട്ടായും തുടര്‍ച്ചയായും സ്വവര്‍ഗലൈംഗികതയെയും സ്വവര്‍ഗ വിവാഹത്തെയും എതിര്‍ത്തുകൊണ്ടിരിക്കുന്നു. ഹിന്ദു മതനേതാക്കള്‍ സ്വവര്‍ഗലൈംഗികതയെ “പാശ്ചാത്യ സ്വാധീന”മെന്ന് പറഞ്ഞെതിര്‍ക്കുമ്പോള്‍ മുസ്ലീം-ക്രിസ്ത്യന്‍ മത നേതാക്കളാകട്ടെ “പാപം” അല്ലെങ്കില്‍ തങ്ങളുടെ മതശാസനകള്‍ക്ക് “വിരുദ്ധം” എന്നു പറഞ്ഞാണ് എതിര്‍ക്കുന്നത്.

ഡെയ്‌ലി ന്യൂസ് അനാലിസിസില്‍ (DNA) 2013 ഡിസംബറില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നുള്ള വളരെ രസകരമായ വരികള്‍ ഇതാണ്: “സ്വവര്‍ഗഭീതി (ഹോമോഫോബിയ) നിറഞ്ഞ തങ്ങളുടെ സമീപനം പ്രകടിപ്പിക്കുന്നതില്‍ മതനേതാക്കള്‍ ഒരൊറ്റശബ്ദമായി ഐക്യപ്പെട്ടിരിക്കുന്നു. പതിവുപോലെ പരസ്പരം മതവിശ്വാസങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കുന്നു. സ്വവര്‍ഗലൈംഗികതയെ എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും സുപ്രീം കോടതിയുടെ വിധിയോട് ഐക്യപ്പെടുകയും ചെയ്തിരിക്കുന്നു.”

“തന്റെ” യോഗയും ആയുര്‍വേദ ടെക്കിനിക്കുകളും ഉപയോഗിച്ചാല്‍ സ്വവര്‍ഗ ലൈംഗികത പരിപൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയുമെന്ന് ബാബാ രാം ദേവ് നല്‍കിയ  “high quality” ഉറപ്പ് നമ്മള്‍ മറന്നുപോകരുത്.


കാമസൂത്രത്തിന്റെ നാടാണിതെന്ന് പറഞ്ഞിട്ടെന്താ; പ്രണയം, ലൈംഗികത,  വിവാഹം എന്നിങ്ങെയുള്ള തികച്ചും വ്യക്തപരമായ വിഷയങ്ങളെ ഇന്ത്യന്‍ സമൂഹം വളരെ ഗൗരവപൂര്‍വ്വമായാണ് എല്ലായ്‌പ്പോഴും കാണുന്നത്. ഇതിന്റെയെല്ലാം അടിവേരെന്നു പറയുന്നത് മനുഷ്യരുടെ സ്വയം തിറഞ്ഞെടുപ്പി (freedom of choices)നോടയുള്ള അസഹിഷ്ണുത നിറഞ്ഞ മനോഭാവമാണ്.


anti-gay-protest

ഗേ ലൈംഗികതയ്‌ക്കെതിരായ പ്രതിഷേധം


തിരഞ്ഞെടുപ്പിനുള്ള അവകാശത്തോടുള്ള അസഹിഷ്ണുത

കാമസൂത്രത്തിന്റെ നാടാണിതെന്ന് പറഞ്ഞിട്ടെന്താ; പ്രണയം, ലൈംഗികത,  വിവാഹം എന്നിങ്ങെയുള്ള തികച്ചും വ്യക്തപരമായ വിഷയങ്ങളെ ഇന്ത്യന്‍ സമൂഹം വളരെ ഗൗരവപൂര്‍വ്വമായാണ് എല്ലായ്‌പ്പോഴും കാണുന്നത്. ഇതിന്റെയെല്ലാം അടിവേരെന്നു പറയുന്നത് മനുഷ്യരുടെ സ്വയം തിറഞ്ഞെടുപ്പി (freedom of choices)നോടയുള്ള അസഹിഷ്ണുത നിറഞ്ഞ മനോഭാവമാണ്.

മറ്റുള്ളവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ അംഗീകരിക്കുക, മാനിക്കുക എന്നൊക്കെ പറയുന്നത് നമുക്ക് അങ്ങേയറ്റം ബുദ്ധിമുട്ടായ കാര്യങ്ങളാണല്ലോ. എന്തിന് പരസ്യമായി കൈകോര്‍ത്ത് നടക്കുന്ന രണ്ടുപോരെ പോലും വെറുതെ വിടുന്നില്ല. വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ള ഒരു വ്യക്തിയുടെ സ്വകാര്യ തീരുമാനം പോലും കുടുംബക്കാരും ബന്ധിക്കളും ഏറ്റെടുക്കുയാണ്. സ്വഗോത്രത്തിനു പുറത്തു നിന്നൊന്ന് വിവാഹം ചെയ്യുന്ന പ്രണയിതാവിനെ കൊല്ലുന്നതിനെ പോലും ന്യായികരിക്കുന്ന സമുദായങ്ങള്‍.. ഹിന്ദു-മുസ്ലീം വിവാഹം നടന്നാല്‍ അതിനെ സംശയത്തോടെ കാണുകയും ലവ് ജിഹാദെന്ന് വിളിച്ച് ആക്രമിക്കുകയും ചെയ്യുന്നു.

anti-377-protest

ഇതാണ് നമ്മള്‍ ജീവിക്കുന്ന സമൂഹം എന്നതാണ് ദുഖകരമായ സത്യം.

ഗേ റൈറ്റ്‌സിനും സ്വവര്‍ഗ ലൈംഗികതയ്ക്കും പിന്തുണ നല്‍കിക്കൊണ്ട് എഴുത്തുകാര്‍, കലാകാരന്മാര്‍, നിയമജ്ഞര്‍, ചലചിത്രപ്രവര്‍ത്തകര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാവിഭാഗത്തില്‍ നിന്നും ഉറക്കനെ ശബ്ദങ്ങള്‍ ഉയരുമ്പോഴും അവയൊക്കെ തന്നെയും സമൂഹത്തില്‍ വിലക്കപ്പെട്ടവയായി തുടരുകയാണ്.

എല്‍.ജി.ബി.ടി ഘോഷയാത്രകളിലും ക്വീര്‍ ഫെസ്റ്റുകളിലും പങ്കെടുക്കുമ്പോഴും അമേരിക്കന്‍ കോടതിവിധിയെ കുറിച്ച് ട്വീറ്റുകള്‍ ചെയ്യുമ്പോഴും ഫേസ്ബുക്കുകളില്‍ മഴവില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ നിറയുമ്പോഴും, അവയൊക്കെയും തീര്‍ച്ചയായും സന്തോഷം നല്‍കുന്നുണ്ട് എങ്കിലും, അവയ്‌ക്കൊന്നും പ്രശ്‌നത്തില്‍ അല്‍പ്പവും മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

കടപ്പാട് : സ്‌കൂപ്പ് വൂപ്പ്‌


കൂടുതല്‍ വായനയ്ക്ക്‌:

മഴവില്‍ പ്രൊഫൈലുകളും സി.പി.ഐ.എമ്മും തമ്മിലെന്ത്?(29th June 2015)

ആണ്‍ ശരീരത്തില്‍ നിന്നും മോചനം നേടിയ ഒരു പെണ്ണിന്റെ കഥ: ഇത് കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥ  (5th June 2015)
ഒരു ട്രാന്‍സ്‌ജെന്ററിന്റെ ആത്മഹത്യാക്കുറിപ്പ് (2nd January 2015)
ദൈവത്തിന്റെ ചിത്രങ്ങള്‍ (17th January 2011)
മനാബി ബന്ധോപാധ്യായ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പല്‍ (27th May 2015)

ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടുന്ന പരീക്ഷകള്‍ (14-12-2013)