ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടി നടക്കുന്ന ഈ സമരങ്ങളെ സി.പി.ഐ.എം വിരുദ്ധരുടെ ഒരു കൂട്ടായ്മ ആണ് എന്നും, സി.പി.ഐ.എം വിരുദ്ധര്‍ മുന്നോട്ടു വെക്കുന്ന എന്തോ ആശയമാണ് എന്നുമുള്ള തരത്തില്‍ ഉള്ള തീര്‍ത്തും അനാരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുന്നതായി കാണുന്നു. അങ്ങേയറ്റം പരിതാപകരമാണ് ഈ ചര്‍ച്ചകള്‍ എന്ന് പറയാതെ വയ്യ.


| എഫ്.ബി. നോട്ടിഫിക്കേഷന്‍ | സന്ദീപ് സുരേഷ് കുമാര്‍ |
#LoveWins… #We_Support_LGBT
“സി.പി.ഐ.എം അനുഭാവികള്‍ക്കും, വിരുദ്ധര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ അനേകം പ്രത്യയശാസ്ത്ര വിഷയങ്ങള്‍ ഉള്ളപ്പോള്‍ മനുഷ്യാവകാശത്തിനു വേണ്ടി പോരാടുന്ന ആ സുഹൃത്തുക്കളുടെ സമരത്തെ കരുവാക്കരുത്. ഈ സമരം വിജയിച്ചാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ അനുഭാവികളോ വിരുദ്ധരോ അല്ല. എല്ലാവരെയും പോലെ മജ്ജയും മാംസവും, വികാരങ്ങളും എല്ലാം ഉള്ള മനുഷ്യന്മാര്‍ തന്നെ ആണ്. “
അമേരിക്കന്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഫെയിസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറില്‍ മഴവില്‍ വര്‍ണ്ണം വന്നത് എന്ന കാര്യം ഇവിടെ ഭൂരിഭാഗം ആളുകള്‍ക്കും അറിവുള്ള കാര്യം തന്നെ ആണ്. അടുത്ത ജൂലായ് പതിനൊന്നാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ക്വിയര്‍ പ്രൈഡ് റാലി നടക്കുന്ന സാഹചര്യത്തില്‍ മൊത്തത്തില്‍ ഒരു ഉണര്‍വ് കേരളത്തില്‍ അത് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി തങ്ങളുടെ മനുഷ്യാവകശാത്തിനു വേണ്ടി സമരം ചെയ്യുന്ന സുഹൃക്കുക്കളുടെ കൂടെ വളരെ സന്തോഷത്തോടെ തന്നെ ഇതില്‍ അണി ചേരുന്നു. കഴിയും വിധം അവര്‍ക്കൊപ്പം നിന്ന് മുന്നോട്ടു പോകുവാനും ശ്രമിക്കും.
പക്ഷെ ചില സങ്കുചിത വാദികള്‍ പൊതുബോധം അവര്‍ക്ക് ഒപ്പമെന്നുള്ള മിഥ്യാ ബോധത്തോടെ ഇതിനെ പ്രതിരോധിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയി. മിക്കവയും മതത്തിന്റെ വേലിക്കെട്ടിനു അകത്തു നിന്നുള്ളവ. ഒരു വ്യക്തിക്ക് അയാളുടെ ലൈംഗികതയില്‍ പൂര്‍ണ്ണ സാതന്ത്ര്യം ഉണ്ടെന്നുള്ളതു നിങ്ങളുടെ വാദങ്ങള്‍ക്കും വളരെ മുകളില്‍ തന്നെയാണ്. പിന്നെ ഏതൊക്കെ കാര്യത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ പിന്തുണ കൊടുക്കണം എന്നത് എന്നെ മാത്രമോ ആ വ്യതിയെ മാത്രമോ ബാധിക്കുന്ന കാര്യമാണ്. എനിക്കതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ മതത്തിന്റെയോ വേലിക്കെട്ടുകള്‍ ഇല്ല.
ഏതൊരു പുരോഗമന വാദിക്കും, മനുഷ്യത്വം നശിക്കാത്ത ആള്‍ക്കും മനസ്സിലാവുന്ന കാരണം ഈ സമരത്തിനു ഉണ്ട് എന്നത് പലരും മറന്നു പോകുന്നു. അമേരിക്കന്‍ കോടതിയുടെ വിധിക്ക് പിന്നാലെ ഫെയിസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറില്‍ മഴവില്ല് വിരിയിച്ചാല്‍ അടുത്ത സൂര്യോദയത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന നിയമങ്ങള്‍ പോളിച്ചെഴുതും എന്നൊന്നും ആരും വിശ്വസിക്കുന്നില്ല.
Created with facebook.com/celebratepride
Posted by Mark Zuckerberg on Friday, 26 June 2015
ഇപ്പോള്‍ ഈ പോസ്റ്റ് ഇടുവാനുള്ള കാരണം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടി നടക്കുന്ന ഈ സമരങ്ങളെ സി.പി.ഐ.എം വിരുദ്ധരുടെ ഒരു കൂട്ടായ്മ ആണ് എന്നും, സി.പി.ഐ.എം വിരുദ്ധര്‍ മുന്നോട്ടു വെക്കുന്ന എന്തോ ആശയമാണ് എന്നുമുള്ള തരത്തില്‍ ഉള്ള തീര്‍ത്തും അനാരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുന്നതായി കാണുന്നു. അങ്ങേയറ്റം പരിതാപകരമാണ് ഈ ചര്‍ച്ചകള്‍ എന്ന് പറയാതെ വയ്യ.
ഏതൊരു പുരോഗമന വാദിക്കും, മനുഷ്യത്വം നശിക്കാത്ത ആള്‍ക്കും മനസ്സിലാവുന്ന കാരണം ഈ സമരത്തിനു ഉണ്ട് എന്നത് പലരും മറന്നു പോകുന്നു. അമേരിക്കന്‍ കോടതിയുടെ വിധിക്ക് പിന്നാലെ ഫെയിസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറില്‍ മഴവില്ല് വിരിയിച്ചാല്‍ അടുത്ത സൂര്യോദയത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന നിയമങ്ങള്‍ പോളിച്ചെഴുതും എന്നൊന്നും ആരും വിശ്വസിക്കുന്നില്ല.
പക്ഷെ അടുത്ത കാലത്ത് ഈ വിഷയം കേരളത്തില്‍ ഏറ്റവും അധികം ചര്‍ച്ച ആയതു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആയിരുന്നു. മുമ്പ് സുപ്രീം കോടതി വിധി വന്നതിനു ശേഷം ഇത്രയും പുരോഗതി ഈ വിഷയത്തിനു ഉണ്ടായതായും അറിവില്ല. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ഉണര്‍വിനെ പോസിറ്റീവ് ആയി മുന്നോട്ടു കൊണ്ട് പോകാതെ തീര്‍ത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തമ്മില്‍ തല്ലില്‍ തളച്ചിടാന്‍ നോക്കരുത് എന്ന് പ്രിയ സുഹൃത്തുക്കളോടെ അപേക്ഷിക്കുന്നു.
ഇതൊരു സാമൂഹിക വിഷയം ആക്കി മാറ്റി ഈ സമരത്തെ അടുത്ത തലങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ഓരോ ആളുകളുടെയും കടമ ആണ്. ഈ സമരത്തില്‍ അവരോടൊപ്പം അണിചെരുവാന്‍ നാം ഓരോരുത്തര്‍ക്കും കഴിയും, ഇതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയും. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യുക, അതിനു കഴിഞ്ഞില്ലെങ്കില്‍ എന്ത് കൊണ്ട് അതിനു നിങ്ങള്‍ തയ്യാറാവുന്നില്ല എന്ന് ചെറിയ വാക്കുകളില്‍ പറഞ്ഞാല്‍ മതി.

സി.പി.ഐ.എം അനുഭാവികള്‍ക്കും, വിരുദ്ധര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ അനേകം പ്രത്യയശാസ്ത്ര വിഷയങ്ങള്‍ ഉള്ളപ്പോള്‍ മനുഷ്യാവകാശത്തിനു വേണ്ടി പോരാടുന്ന ആ സുഹൃത്തുക്കളുടെ സമരത്തെ കരുവാക്കരുത്. ഈ സമരം വിജയിച്ചാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ അനുഭാവികളോ വിരുദ്ധരോ അല്ല. എല്ലാവരെയും പോലെ മജ്ജയും മാംസവും, വികാരങ്ങളും എല്ലാം ഉള്ള മനുഷ്യന്മാര്‍ തന്നെ ആണ്.
ഇതൊരു സാമൂഹിക വിഷയം ആക്കി മാറ്റി ഈ സമരത്തെ അടുത്ത തലങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ഓരോ ആളുകളുടെയും കടമ ആണ്. ഈ സമരത്തില്‍ അവരോടൊപ്പം അണിചെരുവാന്‍ നാം ഓരോരുത്തര്‍ക്കും കഴിയും, ഇതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയും. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യുക, അതിനു കഴിഞ്ഞില്ലെങ്കില്‍ എന്ത് കൊണ്ട് അതിനു നിങ്ങള്‍ തയ്യാറാവുന്നില്ല എന്ന് ചെറിയ വാക്കുകളില്‍ പറഞ്ഞാല്‍ മതി.

“തനിക്കു രാഷ്ട്രീയമായി വിരോധം ഉള്ളവന്‍ ആ കൂട്ടത്തില്‍ ഉണ്ട്, അതിനാല്‍ എനിക്ക് താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു കളയരുത്”
പീഡിപ്പിക്കുവനോ, കയറിപ്പിടിക്കുവാനോ ഉള്ള അവകാശത്തിനു വേണ്ടിയുള്ള സമരം അല്ലല്ലോ, പരസ്പരം അംഗീകരിച്ചു കൊണ്ട് മൂന്നാമത് ഒരാളെ ശല്യപ്പെടുത്താതെ അവര്‍ ജീവിചോട്ടെന്നെ.. :)
തങ്ങളുടെ ലൈംഗികതയില്‍ അഭിമാനിക്കുന്ന, അവകാശത്തിനായി സമരം ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍. <3
കൂടുതല്‍ വായനയ്ക്ക്:
ആണ്‍ ശരീരത്തില്‍ നിന്നും മോചനം നേടിയ ഒരു പെണ്ണിന്റെ കഥ: ഇത് കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥ (5th June 2015)
ഒരു ട്രാന്‍സ്‌ജെന്ററിന്റെ ആത്മഹത്യാക്കുറിപ്പ് (2nd January 2015)
ദൈവത്തിന്റെ ചിത്രങ്ങള്‍ (17th January 2011)
മനാബി ബന്ധോപാധ്യായ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കോളേജ് പ്രിന്‍സിപ്പല്‍ (27th May 2015)
ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടുന്ന പരീക്ഷകള്‍ (14-12-2013)
#LoveWins… #We_Support_LGBTഅമേരിക്കന്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഫെയിസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറില്‍ മഴവില…
Posted by Sandeep Suresh Kumar on Sunday, 28 June 2015
