ഇനിയുള്ള തന്റെ ജീവിതം ലൈംഗിക ന്യൂനപക്ഷങ്ങളുടെ സേവനത്തിനായി മാറ്റിവെക്കുകയാണെന്ന് സിനിമാ താരം ഷക്കീല. മുന്‍വിധിയോടെയാണ് നമ്മള്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ കാണുന്നത്. ആരും അവരെ മനസിലാക്കാറില്ലെന്നും ലൈംഗിക തൊഴിലാളികളെന്ന് നമ്മള്‍ മുദ്ര കുത്തുകയാണെന്നും നടി പറഞ്ഞു.
ജൂലൈ 26ന് മധുരയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക ആഘോഷത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ഷക്കീല.
കുടുംബത്തിനു വേണ്ടിയാണ് താന്‍ സിനിമയിലെത്തിയത്. എല്ലാവര്‍ക്കും വേണ്ടത് തന്റെ ശരീരമായിരുന്നു. സിനിമയ്ക്കും ജീവിതത്തിനും ഇടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങിപ്പോയെന്നും ഷക്കീല പറയുന്നു.
“കുട്ടിക്കാലത്തുപോലും അമ്മ എന്നെ സംരക്ഷിച്ചിട്ടില്ല. എന്റെ പണവുമായാണ് സഹോദരി നൂര്‍ജഹാന്‍ രക്ഷപ്പെട്ടത്. ” ഷക്കീല വ്യക്തമാക്കി.
തന്റെ ദത്ത് മാതാവ് കീര്‍ബ ലൈംഗിക ന്യൂനപക്ഷമാണ്. ലോകത്തിലെ ഏറ്റവും സ്‌നേഹമയി അവരാണ്. അവര്‍ തന്നെ ഒരുപാട് സ്‌നേഹിക്കുന്നു. സ്വന്തം അമ്മയില്‍ നിന്നുപോലും ഇത്രയും സ്‌നേഹം ലഭിച്ചിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കി.
തന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ തങ്കവും ലൈംഗിക ന്യൂനപക്ഷമാണ്. അവരെ താന്‍ മകളായി ദത്തെടുത്തു. വീട്ടുജോലിക്കും മറ്റും മൂന്നാം ലിംഗക്കാരെയാണ് നിയമിച്ചിരിക്കുന്നതെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനയ്ക്ക്
ആണ്‍ ശരീരത്തില്‍ നിന്നും മോചനം നേടിയ ഒരു പെണ്ണിന്റെ കഥ: ഇത് കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥ (05-06-2015)
ഒരു ട്രാന്‍സ്‌ജെന്ററിന്റെ ആത്മഹത്യാക്കുറിപ്പ് (02-01-2015)
ആരും സമ്മതിച്ചില്ലെങ്കിലും ഈ ചിത്രങ്ങള്‍ വ്യാജം തന്നെ: ലോകത്തെ നന്നായി പറ്റിച്ച 10 വ്യാജചിത്രങ്ങള്‍ (29-06-2015)
സ്വയംഭോഗത്തിലൂടെ ഞാനെന്നെ കൂടുതല്‍ പ്രണയിക്കുന്നു… (30-05-2015)
മക്കളെ വിവാഹം കഴിപ്പിക്കാനായി മാതാപിതാക്കള്‍ പറയുന്ന ചില മുടന്തന്‍ ന്യായങ്ങള്‍ (18-06-2015)
മുഖ്യധാരാ പോണുകള്‍ സ്ത്രീകളെ അവഹേളിക്കുമ്പള്‍ ലൈംഗികതയുടെ ബദല്‍ മാര്‍ഗങ്ങളന്വേഷിച്ച് ഫെമിനിസ്റ്റ് പോണ്‍ (03-06-2015)
മെക്കാ നഗരം തീവ്രാദികളാലും ആഡംബരങ്ങളാലും ആക്രമിക്കപ്പെടുന്നു… ഇനി എത്രനാള്‍ കൂടി ഈ നഗരം (27-05-2015)
“പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്റെ സ്വന്തം അമ്മയാണ് എന്റെ കന്യാകാത്വത്തെ വിറ്റത്” (13-05-2015)
