Categories

ആണ്‍ ശരീരത്തില്‍ നിന്നും മോചനം നേടിയ ഒരു പെണ്ണിന്റെ കഥ: ഇത് കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥ


ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പോകുന്നു. ജീവിതം ആസ്വദിക്കാന്‍ പോകുന്നു. എനിക്കു മറച്ചുവെക്കാന്‍ ഒന്നുമില്ല. ഞാന്‍ സ്വതന്ത്രയായ വ്യക്തിയാണ്, സ്വതന്ത്രയായ ആത്മാവാണ്. ഇതുവരെ എനിക്കു ഷര്‍ട്ടുകള്‍ തരിക്കേണ്ടിവന്നു. തലമറിയ്‌ക്കേണ്ടി വന്നു. കാരണം പാപ്പരാസികള്‍ എന്റെ നഖങ്ങള്‍  പോളിഷ് ചെയ്തിട്ടുണ്ടോ എന്നും മര്‌റും നോക്കുമെന്ന് ഭയന്ന്. ഇപ്പോള്‍ എല്ലാം മാറി.


transgender-1


| ഫേസ് ടു ഫേസ് | കെയ്റ്റ്‌ലിന്‍ ജെന്നര്‍ |


കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥയാണ് വാനിറ്റി ഫെയറിന്റെ ജൂലൈ ലക്കത്തിലെ കവര്‍ സ്റ്റോറി. മൂന്നുമാസത്തെ സമയമെടുത്താണ് വാനിറ്റി ഫെയര്‍ എഡിറ്റര്‍ ബസ് ബിസിഞ്ചര്‍ ഇതു തയ്യാറാക്കിയിരിക്കുന്നത്.

ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ എന്ന പുരുഷനില്‍ നിന്നും കെയ്റ്റ്‌ലിന്‍ എന്ന സ്ത്രീയായി സ്വയം പ്രഖ്യാപിക്കുന്നയാളെയാണ് നമ്മള്‍ കവര്‍ സ്റ്റോറിയില്‍ കാണുന്നത്. കെയ്റ്റ്‌ലിന്റെ ഫോട്ടോയടങ്ങിയ വാനിറ്റി കവര്‍ പേജ് ഇതിനകം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

ജീവിതത്തില്‍ വര്‍ഷങ്ങളായി തന്നെ പിന്തുര്‍ന്നുകൊണ്ടിരിക്കുന്ന ‘വികാരവേദന’യ്ക്ക് ഒടുക്കം കെയ്റ്റ്‌ലിന്‍ എന്ന പേരിലൂടെ ഒരു മോചനം നേടിയിരിക്കുകയാണ് ജെന്നര്‍. കെയ്റ്റ്‌ലിനായി മാറിയതിനെക്കുറിച്ചും തന്റെ മാറ്റം ആളുകള്‍ എങ്ങനെ നോക്കിക്കാണുമെന്നതിനെക്കുറിച്ചും വാനിറ്റി ഫെയര്‍ എഡിറ്ററോട് ജെന്നര്‍ സംസാരിക്കുന്നു…

ബസ് ബിസിഞ്ചര്‍: നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ആദ്യത്തെ കാര്യം എന്താണ്?

കെയ്റ്റ്‌ലിന്‍ ജെന്നര്‍: ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പോകുന്നു. ജീവിതം ആസ്വദിക്കാന്‍ പോകുന്നു. എനിക്കു മറച്ചുവെക്കാന്‍ ഒന്നുമില്ല. ഞാന്‍ സ്വതന്ത്രയായ വ്യക്തിയാണ്, സ്വതന്ത്രയായ ആത്മാവാണ്. ഇതുവരെ എനിക്കു ഷര്‍ട്ടുകള്‍ തരിക്കേണ്ടിവന്നു. തലമറിയ്‌ക്കേണ്ടി വന്നു. കാരണം പാപ്പരാസികള്‍ എന്റെ നഖങ്ങള്‍  പോളിഷ് ചെയ്തിട്ടുണ്ടോ എന്നും മര്‌റും നോക്കുമെന്ന് ഭയന്ന്. ഇപ്പോള്‍ എല്ലാം മാറി.


എല്ലായ്‌പ്പോഴും ആശയക്കുഴപ്പമായിരുന്നു, എല്ലായ്‌പ്പോഴും എനിക്ക് ഒരു വശം പുരുഷ വസ്ത്രം മറുവശം സ്ത്രീ വസ്ത്രവും ധരിച്ചു നടക്കേണ്ടിവന്നു. ഇപ്പോള്‍ ഞാനെല്ലാം വൃത്തിയാക്കി. പുരുഷ വസ്ത്രം വലിച്ചെറിഞ്ഞു.


Caitlyn-Jenner

ബിസിഞ്ചര്‍: ഒരു മോചനം നേടിയതുപോലെ അല്ലേ.

ജെന്നര്‍: രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍, സ്വയം, സ്വന്തം താല്‍പര്യപ്രകാരം വസ്ത്രം ധരിച്ചു ഒരു സാധാരണക്കാരനെപ്പോലെ പുറത്തുപോകാന്‍ കഴിയുന്നു. അതൊരു മനോഹരമായ അനുഭവമാണ്. എനിക്കിതു വരെ അതിനു കഴിഞ്ഞിരുന്നില്ല. എല്ലായ്‌പ്പോഴും ആശയക്കുഴപ്പമായിരുന്നു, എല്ലായ്‌പ്പോഴും എനിക്ക് ഒരു വശം പുരുഷ വസ്ത്രം മറുവശം സ്ത്രീ വസ്ത്രവും ധരിച്ചു നടക്കേണ്ടിവന്നു. ഇപ്പോള്‍ ഞാനെല്ലാം വൃത്തിയാക്കി. പുരുഷ വസ്ത്രം വലിച്ചെറിഞ്ഞു.

എന്തുകൊണ്ടാണ് ആളുകള്‍ ഇതിനകം ബ്രൂസിനേക്കാള്‍ കെയ്റ്റ്‌ലിനെ ഇഷ്ടപ്പെട്ടത്.

ജെന്നര്‍: എന്റെ മകന്‍ ബര്‍ട്ട് എന്നോട് ഒരുതവണ പറഞ്ഞിട്ടുണ്ട്, ‘നിങ്ങളോട് സത്യസന്ധത പുലര്‍ത്തുക, എനിക്കു തോന്നുന്നത് ബ്രൂസിനേക്കാള്‍ കെയ്റ്റ്‌ലിനാണ് മികച്ച വ്യക്തിത്വമെന്നാണ്.’. അവന്‍ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി. കാരണം ബ്രൂസിന് എല്ലായ്‌പ്പോഴും കള്ളം പറയേണ്ടി വന്നു. ആ കള്ളത്തിനുമേല്‍ ജീവിക്കേണ്ടിവന്നു, എല്ലാദിവസവും, രാവിലെ മുതല്‍ രാത്രി വരെ ഒരു രഹസ്യം അയാള്‍ക്കൊപ്പമുണ്ടായി. കെയ്റ്റ്‌ലിന് രഹസ്യങ്ങളൊന്നും ഇല്ല. എന്റെ അമ്മ, ഇതുവരെ കെയ്റ്റ്‌ലിനെ കണ്ടിട്ടില്ല. ഞങ്ങള്‍  ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ വരുന്നുണ്ട്.

ബിസിഞ്ചര്‍: എപ്പോഴാണ് അവര്‍ വരുന്നത്?

ജെന്നര്‍: ഒന്നൊന്നര ആഴ്ചയ്ക്കുള്ളില്‍. അമ്മയേയും സഹോദരിയേയും ഇവിടെ എത്തിക്കാന്‍ വിമാനം അയക്കുന്നുണ്ട്. കാരണം അമ്മയ്ക്ക് 89 വയസായി. വിമാനക്കമ്പനികള്‍ വഴി വരാനാവില്ല. എങ്കിലും അവര്‍ വരും.

ബിസിഞ്ചര്‍: നിങ്ങള്‍ വിമാനം അയക്കുന്നുണ്ടോ?

ജെന്നര്‍: തീര്‍ച്ചയായും.

ബിസിഞ്ചര്‍: നിങ്ങള്‍ സാമ്പത്തികശേഷി കുറഞ്ഞ താരമാണല്ലോ, നിങ്ങള്‍ക്ക്…

ജെന്നര്‍: അതെ. പക്ഷെ എന്റെ അമ്മയ്ക്കുവേണ്ടി ഞാന്‍ വിമാനം അയക്കും.

കെയ്റ്റ്‌ലിനെക്കുറിച്ച് അമ്മ എന്തുകരുതുമെന്നാണ് കരുതുന്നത്?

ജെന്നര്‍: 89 കാരിയായ എന്റെ അമ്മ തുറന്ന മനസുള്ള വ്യക്തിത്വമാണ്. അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. മിക്കയാളുകളെയും പോലെ നേരില്‍ കാണാന്‍ പോകുന്നുവെന്ന പ്രതീക്ഷയില്‍ നിന്നുണ്ടാകുന്ന വികാരണങ്ങളാണതെല്ലാം. കണ്ടു കഴിഞ്ഞാല്‍, അഞ്ചു മിനിറ്റ് ഒപ്പം ചിലവഴിച്ചു കഴിഞ്ഞാല്‍, അവര്‍ പോകും. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ടുപോകുകയും ചെയ്യും. എനിക്കു തോന്നുന്നത് അമ്മയുടെ കാര്യവും അങ്ങനെ തന്നെയായിരിക്കും. പ്രത്യേകിച്ച് കെയ്റ്റ്‌ലിന്‍ വിമാനം അയക്കുകയും അവരെ ഇവിടെ കൊണ്ടുവരികയും ചെയ്യുമ്പോള്‍.

ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. എനിക്കു തോന്നുന്നു ബ്രൂസിനേക്കാള്‍ കെയ്റ്റ്‌ലിനായാണ് എനിക്ക് അമ്മയോട് കുറേക്കൂടി നന്നായി പെരുമാറാനാവുന്നത്. കാരണം ഇത്രയും വര്‍ഷം എന്റെ ഉള്ളില്‍ ഒരു ഭയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അമ്മ സംസാരം അവസാനിപ്പിച്ച് എന്നോട് ഗുഡ് ബെ, കെയ്റ്റ്‌ലിന്‍ എന്നു പറഞ്ഞു. അതു വളരെ രസകരവും മനോഹരവുമായി തോന്നി.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 212


‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള