Categories

തിലകന്‍ മമ്മൂട്ടിയെക്കാള്‍ നല്ല കമ്യൂണിസ്റ്റാണ്

മമ്മൂട്ടി ഒരു ചാനലിന്റെ തലപ്പത്തേക്ക് വന്നപ്പോഴാണ അതില്‍ രാഷ്ട്രീയം കലര്‍ന്നത്. അദ്ദേഹത്തിനൊരു ഇടതുപക്ഷ ചുവ കാണുകയായിരുന്നു. അദ്ദേഹമൊരു കമ്യൂണിസ്റ്റുകാരനാണോയെന്ന് കൃത്യമായി പറയാന്‍ എനിക്ക് അറിയില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള കമ്യൂണിസമാണിത്. കറകളഞ്ഞ കമ്യൂണിസ്റ്റാണ് തിലകന്‍. ഇന്നും ദൈവമേ എന്ന് വിളിക്കാത്തയാളാണദ്ദേഹം. സിനിമയുടെ പൂജക്ക് പോലും അദ്ദേഹം വരാറില്ല. അലി അക്ബര്‍ സംസാരിക്കുന്നു.ഫേസ് ടു ഫേസ്/അലി അക്ബര്‍


(2010 ഓഗസ്റ്റ് 10 ന് അലി അക്ബറുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം)

മലയാള സിനിമയില്‍ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍  നമ്മോട് വിളിച്ചു പറയാന്‍ ശ്രമിച്ച നടനാണ് തിലകന്‍. ആ ധൈര്യത്തിന് തിലകന്‍ നല്‍കേണ്ടി വന്നത് തന്റെ അഭിനയജീവിതത്തിന്റെ ഒരു വലിയ ഭാഗം തന്നെയാണ്. സിനിമയില്‍ നിന്നും അദ്ദേഹത്തെ തൂത്തെറിയാന്‍ ചിലര്‍ ശ്രമിച്ചു. സീരിയല്‍ അഭിനയമെന്ന അവസാനത്തെ അത്താണിയും  നിഷേധിക്കാന്‍ അവര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമത്തില്‍ അവര്‍ ഒരളവോളം വിജയുക്കുകയും ചെയ്തു. പക്ഷേ അത്തരം ശ്രമങ്ങള്‍ മലയാളി പ്രേക്ഷകന് നഷ്ടപ്പെടുത്തിയത് തിലകനിലെ അഭിനയപ്പെരുന്തച്ചനെയായിരുന്നു.  പകരം വെയ്ക്കാനാവാത്ത അതുല്യനടനെയായിരുന്നു.

Ads By Google

അങ്ങനെ മലയാളിക്ക് പൂര്‍ണ്ണമായി നഷ്ടമാകുമെന്ന് കരുതിയ ആ അതുല്യപ്രതിഭയെവച്ച് സിനിമ പിടിക്കാനുളള ശ്രമമാണ്  അലി അക്ബര്‍ എന്ന സംവിധായകന്‍ . സിനിമാ സംഘടനകളുടെയോ താരസംഘടനയുടെയോ വാലാകാതെ നട്ടെല്ലോടെ ‘അച്ഛന്‍’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. പരമ്പരാഗതമായ എല്ലാ സിനിമാ ശീലങ്ങളില്‍ നിന്നും വേറിട്ട ഒരിടപെടല്‍. എന്നാല്‍ അലി അക്ബറിന്റെ സ്വന്തം വീടുപോലും സിനിമാ മാഫിയകളാല്‍ ആക്രമിക്കപ്പെട്ടു. എന്ത് ആക്രമണങ്ങള്‍ നേരിടേണ്ടിവന്നാലും ചങ്കില്‍ ജീവനുണ്ടെങ്കില്‍ തിലകനെ വെളളിത്തിരയില്‍ മലയാളി കാണും. നെഞ്ചുറപ്പോടെ അലി അക്ബര്‍ പറയുന്നു.

ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട്ടെ ചേവരമ്പലത്തെ വീട്ടിലെത്തിയ ഞങ്ങളോട് അലി അക്ബര്‍  മനസ്സുതുറന്നു. സിനിമയെക്കുറിച്ചും സിനിമാ രംഗത്തെ മാഫിയയെകളെക്കുറിച്ചും അലി അക്ബര്‍  കെ മുഹമ്മദ് ഷഹീദുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്….…

സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം.  അതാണ് നല്ലത്. 2002ന് ശേഷം ചെറിയ ഗ്രൂപ്പ് സംവിധായകരുടെ സിനിമകള്‍ കാര്യമായി ഇറങ്ങിയിട്ടില്ല. അത് സ്വാഭാവികമായും ചെറിയ ഗ്രൂപ്പുകളെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. അങ്ങിനെയാണ് പ്രശ്‌നം തുടങ്ങുന്നത്. ജോഷി, മമ്മൂട്ടി, തുടങ്ങിയവര്‍ ഇരിക്കുന്ന ഒരു ഗ്രൂപ്പില്‍ ഒരു ചെറിയ ആള്‍ എഴുന്നേറ്റ് നിന്ന് അഭിപ്രായം പറഞ്ഞാല്‍ അവരുടെ ജോലി പോകുമോ എന്നുള്ള പേടിയാണ്.

മമ്മൂട്ടിയും മോഹന്‍ലാലുമിരിക്കുന്ന ഒരു യോഗത്തില്‍ ഇന്ദ്രന്‍സ് സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ?. സംസാരിച്ചാല്‍ എന്തായിരിക്കും സ്ഥിതി?

കേരളത്തില്‍ സിനിമാ മേഖലയില്‍ ആയിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതില്‍ 100 തൊഴിലാളികള്‍ക്കെങ്കിലും ജോലിയുണ്ടോയെന്ന് സംശയമാണ്. തൊള്ളായിരത്തിലധികം പേര്‍ വെറുതെയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനെക്കുറിച്ച് ചോദിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്. വലിയ ഗ്രൂപ്പിനെ അവര്‍ എന്തുമാത്രം ഭയപ്പെടുന്നുണ്ടെന്ന് അപ്പോള്‍ മനസിലാകും. ഹിറ്റ്‌ലറെയൊക്കെ ഭയപ്പെടുന്നത് പോലെയാണ് സംഘടനയെ തൊഴിലാളികള്‍ ഭയപ്പെടുന്നത്. ഇവിടെ ചെറിയവന് സിനിമയെടുക്കാന്‍ പാടില്ല.

വിനയന്റെ കയ്യില്‍ നിന്നും യൂനിയനെ പിടിച്ചെടുക്കാനുള്ള പരിപാടിയായിരുന്നു ബി ഉണ്ണികൃഷ്ണനെ പോലുള്ള ചിലര്‍ക്ക്. ഒരു കാലത്ത് സിബി മലയിലിനെ മാക്ടയുടെ തലപ്പത്ത് എത്തിക്കാന്‍ ശ്രമിച്ച ആളാണ് ഞാന്‍. അന്ന് 24 മണിക്കൂറിനകം ഈ വലിയ ഗ്രൂപ്പ് സിബി മലയിലിന്റെ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീടിന് കാവലിരുന്നത് ഞങ്ങളൊക്കെയാണ്. അങ്ങിനെ കൊണ്ട് വന്ന സംഘടനയാണിത്. സിബി മലയിലും വിനയനും കൂടിയായിരുന്നു അന്ന് മാക്ടയുടെ തലപ്പത്ത്. വലിയ സംവിധായകരുടെയും താരങ്ങളുടെയും ഒരു ഗ്രൂപ്പ് സിനിമയെ എന്നും പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 512345

22 Responses to “തിലകന്‍ മമ്മൂട്ടിയെക്കാള്‍ നല്ല കമ്യൂണിസ്റ്റാണ്”

 1. absolute_void();

  അലി അക്‌ബര്‍ എന്ന സംവിധായകനെ എനിക്കു വിശ്വാസമില്ല. ജൂണിയര്‍ മാന്‍ഡ്രേക്ക് ഒക്കെ വിജയിച്ചെങ്കില്‍ അതിനു പണംമുടക്കിയ പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തില്‍ എനിക്കു സംശയം തോന്നുന്നു. എന്നാല്‍ അലി അക്ബര്‍ എന്ന വ്യക്തി പറയുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടു്. സിനിമ – ജാതി – മതം – കോക്കസ് ഇതൊക്കെ യാഥാര്‍ത്ഥ്യമാണു്. എന്നാല്‍ വിനയനെന്താ, പുണ്യാളനാണോ? നിര്‍മ്മാതാക്കളെ പറ്റിച്ചുജീവിക്കുന്ന ഒരു പരാന്നജീവി. അത്ര തന്നെ. കറുപ്പിന്റെയും വെളുപ്പിന്റെയും ചതുരങ്ങളുണ്ടാക്കിയിട്ടു് ഒരാളെ കറുപ്പിലും അടുത്തയാളെ വെളുപ്പിലും നിര്‍ത്തിക്കളിക്കുന്ന ഈ പരിപാടി അത്രശരിയല്ല. എല്ലാ മനുഷ്യരിലുമുണ്ടു്, കറുപ്പും വെളുപ്പും. എല്ലാ മനുഷ്യരിലുമുണ്ടു് ഗ്രേ ഏരിയകള്‍. ആരഭിനയിക്കണം, ആരഭിനയിക്കേണ്ട, ഏതു സിനിമ തീയേറ്ററിലോടണം, ഏതു് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നൊക്കെ സംഘടനകള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ സംഘടനയുടെ ലക്ഷ്യം തന്നെ ഇല്ലാതാകും. കലാകാരന്മാരെ സഹായിക്കാനല്ല, മറിച്ചു് ഉപദ്രവിക്കാനാണു് സംഘടനകള്‍ ഇപ്പോള്‍ ശ്രമിക്കുന്നതു്.

 2. santhosh kumar

  നമ്മുടെ ആളുകള്‍ക്ക് അങ്ങിനെയുണ്ട്. ഒന്നിനെ തകര്‍ക്കണമെന്ന് ആരെങ്കിലും കരുതിയാല്‍ അതിനെ സഹായം ചെയ്യും.

 3. UMAR MUKTHAR

  മ­ലയാ­ള സി­നി­മ രംഗ­ത്ത് അ­രു­താത്ത­ത് ആ­വര്‍­ത്തി­ക്കു­ക­യാണ്. മാ­ക്ട, സിനി­മ രംഗ­ത്ത് ട്രേ­ഡ് യൂ­നി­യന്‍ സം­സ്­കാ­രം കൊ­ണ്ട് വ­രു­മെ­ന്ന് പ്ര­ച­രി­പ്പി­ച്ച­വര്‍ ഇ­പ്പോള്‍ ആ­ളുക­ളെ പ­ണി­യെ­ടു­ക്കു­ന്ന­തില്‍ നി­ന്ന് വി­ല­ക്കുന്നു. സം­ഘം ചേര്‍­ന്ന് വീ­ടു­കള്‍ ആ­ക്ര­മി­ക്കുന്നു. ഇ­നി ഇവ­രെ മ­മ്മൂ­ട്ടിയെ, ബി ഉ­ണ്ണി­കൃ­ഷ്ണ­നെ അമ്മ­യെ സിനി­മ രംഗ­ത്ത് മാഫി­യ സം­സ്­കാ­രം കൊ­ണ്ട് വ­ന്ന­വര്‍ എ­ന്ന് വി­ളി­ക്കാം.

 4. Sudeep

  60 vayasaya mammuttikkum mohanlal num okke naanamille swantham kochumakkalude prayam ulla penkuttikale kettippidichu abhinayikkan.. Alla athinte sukham onnu vere allee.. athu kondu ee padu kilavanmmar ee pani nirthillallo… Evanmmare sahikkunna malayalikalaya nammal ethra viddikal alle?…

 5. Nizar Mohammed

  അലി അക്ബര്‍ പറയുന്ന എല്ലാകാര്യങ്ങളിലും യോജിക്കാനാവില്ലെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഈ കുറിപ്പ്. സംഘടനകള്‍ ഇല്ലാതിരുന്ന കാലത്തും മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടായിട്ടുണ്ട് എന്നല്ല, ആ സമയത്തേ നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴുള്ളതെല്ലാം പ്രേക്ഷകന്റെ തലമണ്ടയ്്ക്കടിച്ച് സ്വബോധം നഷ്ടപ്പെടുത്തുന്ന പ്രഹരങ്ങള്‍ മാത്രം. സൂപ്പര്‍സ്റ്റാറുകള്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നുവെന്ന കാര്യം വളരെ നേരത്തെ തന്നെ ചലച്ചിത്ര രംഗത്ത് ചര്‍ച്ചയായിട്ടുള്ളതാണ്. പക്ഷെ അന്നത് പറഞ്ഞത് ഒരു വിനയനായിരുന്നു. വിനയന്‍ പറയുമ്പോള്‍ അത് അംഗീകരിക്കാനാവില്ലല്ലോ?. വിനയന്‍ അത്രനല്ല ക്യാരക്ടര്‍ ഉള്ളയാളാണോ എന്ന് ചോദിച്ചാല്‍, അല്ലെന്നാണ് ഉത്തരം. പക്ഷെ അപ്പോഴും അയാള്‍ പറഞ്ഞ ചില കാര്യങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് തുടര്‍ന്ന് വന്ന ചര്‍ച്ചകളിലൂടെ ബോധ്യപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞാവണം മലയാളസിനിമയില്‍ വിനയനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ സംസാരിക്കുന്നവന്‍ സിനിമാലോകത്ത് ഉണ്ടാവില്ലെന്നത് സത്യം തന്നെയാണ്. അതിന് പിന്നില്‍ വലിയ ഗൂഢാലോചനയുമുണ്ട്. ഗ്ലാമര്‍ പരിവേഷമുള്ള മലയാള സിനിമാരംഗത്തെ ചീഞ്ഞുനാറുന്ന കഥകള്‍ അങ്ങാടിപ്പാട്ടായതോടെ ‘അണ്ണന്‍മാര്‍’ അങ്കലാപ്പിലുമാണ്. തിലകന്‍ ക്ഷോഭിച്ച് സംസാരിക്കുന്നത് ഇതാദ്യമല്ല. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന കാലത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചത്രെ, തിലകന്‍ വടിയായോ എന്ന്. ഇക്കാര്യം തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി പറഞ്ഞതാണ്. ഒരുകാര്യം വ്യക്തമാണ്, മീശപിരിച്ചും കൂളിംഗ് ഗ്ലാസുകളും ഹെയര്‍സ്റ്റൈലുകളും മാറിപ്പരീക്ഷിച്ചുമല്ല തിലകന്‍ തന്റെ പ്രതിഭ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചത്.
  പൃഥിരാജിനെക്കുറിച്ചുള്ള പരാമര്‍ശവും ശരിയാണ്. നേരത്തെ ഇക്കാര്യം പരോക്ഷമായെങ്കിലും പറഞ്ഞതിന്റെ ദുരിതം പൃഥിരാജും അനുഭവിച്ചിട്ടുണ്ട്. അഹങ്കാരിയെന്ന് മുദ്രകുത്തിയാണ് അന്ന് പൃഥിയെ ഇവരെല്ലാവരും ചേര്‍ന്ന് നേരിട്ടത്. പൃഥിരാജ് ഒരു അഭിനയ പ്രതിഭയാണെന്ന വിലയിരുത്തല്‍ ഇല്ലാതെ തന്നെ പറയട്ടെ, മലയാള സിനിമയ്ക്ക് ഇനി വേണ്ടത് അഭിനയ പ്രതിഭകളെയല്ല, ഇത്തരം മാഫിയ സംഘങ്ങളെ തുറന്നെതിര്‍ക്കാന്‍ ചങ്കൂറ്റമുള്ളവരെയാണ്.

 6. akhil

  i\ vinayan sisu kshema samithiye pattichu 10 lakh eduthathum, mactayil cheque thirimari nadathi ennu swayam sammathichathum oke ali akbar saukarya poorvam marakkunnu. vinyante kayyil kuzhapam illenkil enthu kondu macta pillarnnapol ivaru ulpede ullavar fefkayil chernnu? oru padam irangunnathinu munpe max publicity oppikan enthum cheyum enna rahasya aganda ithinu pinnil ille? policil ee case enthu kondu register cheythu nadapadi edukunnila?

  ivide prithvirajinu ethirai nadakkunnu ennu paranjirikkunna aripanam vaayichal thanne manasilakum athu koode cherthu nadamare koody 2 thattil aakan ulla sremam anu ennu. athe aropanam prithvi manoramyile nere chovve enna parupadiyil sudha asambandham ennu paranju thalliyirunnu. thilakan mediayil keri 4 neravum nadanmarku ethire parayan thudangiyappol alle avar nadapadi eduthathu, enthu kodu mala ye avar ithu pole nerittila? ala muttiayal cherayum kadikkum enna karyam thilakanum orkanam ayirunnu. swantham makkale polum samshayathodee kanunna thilakanil ninnum ithil kooduthal onnum pratheekshikenda.

 7. prasanth

  arashtreeya samooham……
  arashtreeya cinima….
  ivide ingane sampavichillengile athbuthamullu……

 8. dr haris km

  this 50-55 old super stars think they rule malayalam cinema for the next 100 years.they can’t rule more than 15 or 20 years.

 9. shiyas

  union samskaram is bor

 10. anoop

  കറകളഞ്ഞ കമ്യൂണിസ്റ്റാണ് തിലകന്‍. ഇന്നും ദൈവമേ എന്ന് വിളിക്കാത്തയാണദ്ദേഹം…

 11. Bonny

  Yodha vannthu kilukkam kazhinjalle.. midhunam, gandharvam….

  appol pinne jagathy pinne abhinayichathu NARAMSIMHAM ennu paranjaal engane sheriyakum ?

 12. Rajesh kumar

  Great Job!!!
  go on
  we all with you akbar

 13. krishnakumar

  malayala cinema mekhalayile thozhilalikalkk vendi sabdhicha alanu vinayan..arum ithe vare cheyyatha karyam…ennal malayala cinemayile varenya vargam vinayanethire nuna pracharanangal nadathi.sooper starukalkkethire ennu samsarikkan thudangiyo annu thudangiyathanu vinayanethireyulla gooda thanthrangal..annu thot innu vareyulla karyangal vyakthamayi kanan sremichal nammukkath manasilakkam.oru roopa polum swntham chilavinayi mactayil ninnum ezhuthi vangatha alanu vinayan..Azhimathi aropanangal sariyanu engil unnikrishnanum kootarum enth kond case kodukkunnilla….enthukond oru mesakk chutumiruunnu charchak thayyarakunnilla.vinayane pedich illam chuta bheerukkalallle innu cinema bharikkunna thamprakkanmar,,,,mammotikkum ethrayo varshangalkk munp communist partiyil vanna alanu vinayan..union samaravumayi bandhapet ethrayo divasam jayil vasavum peedanavum adheham anubhavichu.anganulla alinu eppozhum than pravarthikkunna mekhalayile pavapeta thozhilalikalkku vendi sabdhikkane kazhiyoo…athanu vinayan cheithath…thakarthalum vinayan thakarilla ennu kalam theliyich kondirikkunnu…

 14. roopesh

  Ali akbar nte kure paramarshangal sheri anu enna abhirayamanu eniku ..Thilakan ennal malayala cinema ku pakaram vakan ellatha nadan anennathil samshayamilla… B Unnikrishnan oke ennu malayala cenimayil vannu ennum alayathu ennanennum malayala cenema premikalku ariyam .. Ashan kooduthal keri alakaruthu ( super starukalude balathil) enne eniku parayn ullu.. adheham malayalam kanda mikacha kadhakarano thirakadhakritho alla ..min 2 padam pottiyal theeravunathe ullu ayalude jadayoke..malayalikal M T yeyum Padmarajante yum Bharathanteyumoke kadhayum thirakadhayum kandu vannavaranu ennu mathram B Unnikrishnan orkunathu nannayirikum . union s mattum thozhilaliyude nanmaku vendiyanennulla thiricharivu B Unnikrishnanu undavanam allathe Super starukale thangi nirthanullathalla……….Achadakm anivaryamanu sankhadanaku .pakshe athu adimatham alla.

 15. [email protected]

  A great work by Ali Akbar…….

  Entire people from Kerala, who have brain will support you…

 16. ajay

  malayala cinemayil nadakkunna sathyangalanu ali akbar paranjath….adyam paranjath vinayan…ellarum koody vinayane cinema industryil ninnum otapeduthi…ennitum natellullath kond vinayan uyirthezhunnetu..vinayane support cheitha thilakante avastha matonnumalla….ivarude kolam kathikkal vare ayi karyangal…etum potum thiriyatha fansukaranu ithinu pinnil..thilakane support cheyyan vanna azheekod mashinu oduvil thalayoorendi vannu…samskaram illathe vayil vrithikedukal mathram varunna mohanlal fansukarod ethirital azheekod mash thanne narum ennu adhehathinu manasilayi…ee vishayavumayi bandhapetallengilum nammude V.S achuthananthanum oduvil sooper tharangalkkethire parayendi vannu…V.S sakhavinte kolam kathikkunnath vare nammukkini nammukk kathirikkam…ividulla sooper tharangal nalla samskara bodhamulla kutikaleyanu valarthikondirikkunnath…itharam vrithiketa malayala cinema samskaram mariyillengil malayala cinemayude nasham vidhuramalla…

 17. rajeev

  before no union good moovee…..now good union no moovee…..actors are interesting to sit in the assembly……..po..mona…dinasa…ithu keralamanu….ennu orkuka vallappozhum

 18. Asif

  എനിക്ക് ശ്രീ അലി അക്ബര്‍ പറഞ്ഞതില്‍ പലകാര്യങ്ങളോടും വിയോജിപ്പുണ്ട്, പ്രധാനമായും വിനയനെക്കുറിച്ചു, വെറും ഒരു കുളിസീന്‍ + മസാല ഫോര്‍മുല പടം പിടുതക്കാരനായ വിനയനെ സംവിധായകനായി അന്ഗീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.. അയാളുടെ ഇത് വരെ പുറത്തു വന്നതില്‍ ഈ പറഞ്ഞ ഫോര്‍മുല ഇല്ലാത്ത ഒരു പടം പോലും ഇല്ല, പിന്നെ സ്ഥിരമായി കൊറേ അംഗവൈകല്യമുള്ളവേരെയും (വൈകല്യങ്ങളിലെ സിമ്പതി മുതലെടുക്കാന്‍, രാക്ഷസരാജാവിലെയും പാട്ട് ഉദാഹരണം) കേട്ട് കാഴച്ചയായി നിര്‍ത്തും. വാസന്തിയും ലക്ഷ്മിയും… എന്ന ചിത്രത്തിലെ വൈകല്യമുള്ള കഥാപാത്രത്തിന്റെ പ്രാധാന്യം ഒട്ടും വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്… എല്ലാവരെയും വെല്ലു വിളിച്ചുകൊണ്ടു അയാള്‍ എടുത്ത അവസാനം (യക്ഷിയും “വിനയനും”) എടുത്ത പടം സത്യത്തില്‍ പടം കാനാനിരുന്നവരോടുള്ള വെല്ലു വിളിയോ അല്ലെങ്കില്‍ അവര്‍ക്കുള്ള ശിക്ഷയോ ആയിപ്പോയി.. യക്ഷിയുടെയും വിനയന്റെയും ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ കാണികള്‍ തിയ്യേറ്റര്‍ വിട്ടോടി രക്ഷപ്പെടുകയായിരുന്നു, അതിനും കുറ്റം പാവം superകള്‍ക്കും producerകും ആയിരുന്നു, എന്നിട്ടും പടം ഹിറ്റന്നും producer കള്ളം പറയുന്നു എന്നുമായിരുന്നു ചൊല്ല്..

 19. ഗിജി ശ്രീശൈലം

  ദൈവമേ എന്നു വിളിക്കാത്തവന്‍ ആണു നല്ല കമ്മ്യൂണിസ്റ്റ് എവിടുത്തെ കണ്ടുപിടിത്തമാണു. അക്ബറെ കഷ്ടം തന്റെ കാര്യം

 20. Ajay Vijayan

  മമ്മൂട്ടിയും കമ്മ്യൂണിസ്റ്റോ ? അതെപ്പോ?

 21. Sayyid Noushad Bafakyh

  അലി അക്ബര്‍ പറഞ്ഞത് ശരിയായിരിക്കാം
  കാരണം മമ്മൂട്ടിയെപ്പോലെ ഒരാള്‍ക്
  കമ്മ്യൂണിസമെന്ന തലതിരിഞ്ഞ പ്രത്യയ ശാസ്ത്രത്തിന്‍റെ
  ഭാഗമാകാന്‍ ഒരിക്കലും കഴിയില്ല

 22. rajeev

  തിലകന്‍ മലയാള സിനിമ കണ്ട നല്ല നടന്മാരില്‍ ഒരാള്‍ മാത്രമാണ്. പിന്നെ അഭിനയ കലയുടെ പെരുന്തച്ചന്‍ എന്നൊക്കെ വിലയിരുത്തുന്നത് , വിലയിരുതുന്നവരുടെ ആസ്വാദന നിലവാരവുമായി ബെന്ധപെട്ടിരിക്കുന്നു. മലയാള സിനിമയില്‍ കുറെ കാലമായി ഇത്തരം പോരുകള്‍ കേള്‍ക്കുന്നു. ഇതില്‍ ആര് പറയുന്നതാണ് സത്യമെന്ന് പുറത്തു നിന്ന് കേള്‍ക്കുന്ന ഞാന്‍ അടങ്ങുന്ന സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയുകയില്ല. തലകനെ ഒരു വിപ്ലവകരിയായിട്ടാണ് ഇപ്പോള്‍ അവതരിപ്പിക്കപെട്ട് കൊണ്ടിരിക്കുന്നത്. തനിക്കുനേരെ പ്രതിരോധം ഉണ്ടായപ്പോള്‍ ആണ് ഇദ്ദേഹം പ്രതികരിക്കാനും വിപ്ലവത്തിനും തയാര്‍ ആയതു. മലയാള സിനിമയില്‍ നടന്നു കൊണ്ടിരിക്കുന്ന ദുഷിച്ച പ്രവണതകള്‍ക്ക് എതിരെ ഇരിക്കാന്‍ നേരമില്ലാതെ ഓടിനടന്നു അഭിനയിച്ചു കൊണ്ടിരുന്ന ഒരു കാലത്ത് അദേഹം ഒരു അക്ഷരവും ഉരിയാടിയതായി അറിവില്ല. പിന്നെ മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമയിലും തനിക്കു അഭിനയിക്കണം എന്നാ വാശിയും ശേരിയല്ലല്ലോ. തന്റെ അവസരങ്ങള്‍ എല്ലാം തട്ടിയെടുക്കുന്നത് നെടുമുടി വേണു ആണെന്ന് പറയുന്നു. ഈ പറയുന്ന നെടുമുടിയ്ക്ക് വര്‍ഷത്തില്‍ തിലകനെകാള്‍ കുറച്ചു ചിത്രങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് കാണാതെ പോകരുത്. പിന്നെ വിനയനെ പോലെയുള്ള ചവറു സംവിധായകനെ ബോധം ഉള്ള ഒരാള്‍ക്കും ഉള്‍കൊള്ളാന്‍ ആവില്ല. പിന്നെ അലി അക്ബര്‍ തന്റെ വരാന്‍ പോകുന്ന ഒറ്റച്ചിത്രം കൊണ്ട് മലയാള സിനിമയെ നേരെയാക്കുമെങ്കില്‍ അത് വലിയ ഒരു ചരിത്രവും അദേഹം ചരിത്ര പുരുഷനും ആകും. എങ്കില്‍പിന്നെ അത് നേരത്തെ തന്നെ ചെയ്യ്തിരുന്നെങ്കില്‍ തിലകനും മാളയ്ക്കും മഹാനായ വിനയനും ഇത്രയ്ക്ക് ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു……ജഗതിയെ ആശാരി എന്ന് വിളിച്ചാല്‍ എങ്ങനെ പരിഹാസമാകും ? ആശാരി എന്നാ വര്‍ഗം പരിഹസിക്കപെടെണ്ട വിഭാഗം ആണോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.