എഡിറ്റര്‍
എഡിറ്റര്‍
റയലിന്റെ പരീശീലകനാവുന്നതിനോട് സിദാന്‍ പ്രതികരിച്ചിട്ടില്ലെന്ന് പെരസ്
എഡിറ്റര്‍
Sunday 9th June 2013 12:07pm

sinadin-sidan..

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരീശീലകനായി വരുന്നതിനോട് ഫ്രാന്‍സ് ഫുട്‌ബോളര്‍ സിനദീന്‍ സിദാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് അറിയിച്ചു.
Ads By Google

നേരത്തെ റയലിനെ പരിശീലിപ്പിച്ച ജോസ് മോറിഞ്ഞോക്ക് പകരക്കാരനായിട്ടാണ് സിദാന്റെ പേര് പരിഗണിച്ചത്.

എന്നാല്‍ ഫുട്ബാള്‍ ഇതിഹാസവും, ഫ്രഞ്ച് ഫുട്‌ബോളിന്റെ എക്കാലത്തേയും മികച്ച താരവുമെന്നറിയപ്പെടുന്ന സിദാന് റയലിനെ പരീശീലിപ്പിക്കുന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഇതുവരെ നടത്തിയിട്ടില്ല.

റയിലിനെ നല്ല രീതിയില്‍ പരിശീലിപ്പിക്കാന്‍ സിദാന് സാധിക്കും, അദ്ദേഹത്തിന് അക്കാര്യത്തില്‍ തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, പരീശീലകനായി മികച്ച രീതിയില്‍ സിദാന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫുട്‌ബോള്‍ കളിക്കാരനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ച സിദാന്, ഇതുവരെ ഒരു ടീമിന്റേയും പരീശീലകനായി പ്രവര്‍ത്തിച്ചിട്ടില്ല.  എന്നാല്‍ നല്ലൊരു പരീശീലനകനാവാനുള്ള എല്ലാ കഴിവും, യോഗ്യതയും സിദാനുണ്ടെന്നും പെരസ് കൂട്ടിച്ചേര്‍ത്തു.

Advertisement