സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ മുഹമ്മദ്; 'ഹലാല്‍ ലൗ സ്റ്റോറി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു
Malayalam Cinema
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ മുഹമ്മദ്; 'ഹലാല്‍ ലൗ സ്റ്റോറി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2019, 11:44 am

കോഴിക്കോട്: സുഡാനി ഫ്രം നൈജീരയക്ക് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കുകയും സംവിധായകന്‍ മധു സി നാരായണന്‍ ആദ്യ ക്ലാപ്പടിക്കുകയും ചെയ്തു.

സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

പപ്പായ ഫിലിംസ് ബാനറില്‍ ആഷിഖ് അബു, ജസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് മേനോന്‍ ആണ് ചിത്രത്തിന്റെ ക്യാമറ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൈജു ശ്രീധരന്‍ ആണ് എഡിറ്റിംഗ്. ബിജിബാലും ഷഹബാസ് അമനും ആണ് ചിത്രത്തിന്റെ സംഗീതം. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം. മഷര്‍ ഹംസ വസ്ത്രാലാങ്കാരം നിര്‍വഹിക്കും. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.