കോട്ടയം: യുവനേതാക്കള്‍ റീല്‍സില്‍ നിന്നുംജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന വിമര്‍ശനവുമായി കോട്ടയം എം. എൽ. എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കവേയാണ് കോട്ടംയം തിരുവഞ്ചൂര്‍ വിമര്‍ശനം ഉന്നയിച്ചത്. രാജകൊട്ടാരത്തില്‍ കുബേരന്മാര് ഇരുന്ന് പ്രജകളെ നോക്കിക്കാണുന്നത് പോലെ ജനാധിപത്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയിലായിരിക്കണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം പറയുന്നു.
‘യുവനേതാക്കള്‍ റീല്‍സില്‍ നിന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം. രാജകൊട്ടാരത്തില്‍ കുബേരന്മാര് ഇരുന്ന് പ്രജകളെ നോക്കിക്കാണുന്നതുപോലെ ജനാധിപത്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ജനങ്ങളുടെ വോട്ടു പിടിക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. അതിന് വേണ്ടിയുള്ള മാധ്യമമായിട്ട് വേണം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍. അടിത്തറ ജനങ്ങള്‍ക്കിടയില്‍ ആകണം. ഇതില്ലെങ്കില്‍ ജനാധിപത്യത്തില്‍ നിലനില്‍ക്കില്ല’ തിരുവഞ്ചൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
പി.ജെ. കുര്യന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് തിരുവഞ്ചൂര്‍ മുന്നോട്ട് വന്നത്. എസ്.എഫ്.ഐ ക്ഷുഭിത യൗവ്വനത്തെ ഒപ്പം നിര്‍ത്തുന്നുവെന്നും എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടി.വിയില്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നതെന്നുമായിരുന്നു പി.ജെ. കുര്യന്‍ പറഞ്ഞത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ ഇങ്ങനെ പറഞ്ഞത് വ്യാപക ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെ.സ്.യു പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.
അതേ പരിപാടിയില്‍ വെച്ചുതന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങളെ ശിരസാ വഹിക്കുന്നു എന്ന് പറഞ്ഞ രാഹുല്‍ കുടുംബസംഗമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കുറവാണെങ്കിലും തെരുവിലെ സമരങ്ങളില്‍ കുറവില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ തന്നെ ‘യൂത്ത് കോണ്‍ഗ്രസ് നേതാവ്’ വീണ്ടും ടി.വിയില്‍ എന്ന തലക്കെട്ടോടെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
എസ്.എഫ്.ഐയുടെ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ കാണുമ്പോഴും തെരുവില്‍ എരിയുന്ന കോണ്‍ഗ്രസ് സമരങ്ങള്‍ കാണാത്തത് ഖേദകരമാണെന്നായിരുന്നു കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ് പ്രതികരിച്ചത്.
Content Highlight: Youth leaders should step out of the reels and work for the people; criticizes Thiruvanchoor