എഡിറ്റര്‍
എഡിറ്റര്‍
‘എടാ പൊലീസുകാരാ.. നിന്റെ കോണകം വരെ ചുവപ്പായിരിക്കും.. നിന്നെയൊക്കെ നോക്കിവെച്ചിട്ടുണ്ടെടാ..”; അറസ്റ്റുചെയ്ത പൊലീസുകാര്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ ഭീഷണി, വീഡിയോ കാണാം
എഡിറ്റര്‍
Thursday 24th August 2017 5:19pm

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനമാകുമ്പോള്‍ ചിലപ്പോള്‍ അടിയൊക്കെ പൊട്ടിയെന്ന് വരും. പൊലീസ് ലാത്തി വീശിയെന്നും വരും. എന്നു കരുതി പ്രവര്‍ത്തകര്‍ പിന്മാറില്ല. അടി കിടുമ്പോള്‍ ചെറുതായിട്ടൊന്ന് ഓടുകയോ അതൊന്നുമല്ലെങ്കില്‍ തിരിച്ച് വിരട്ടുകയോ ചെയ്യും. അങ്ങനെ കഴിഞ്ഞ ദിവസം ഒരു പ്രകടനത്തിനിടെ തങ്ങളെ തടഞ്ഞ പൊലീസിനെ യൂത്ത് കോണ്‍ഗ്രസ്‌കാര്‍ വെല്ലുവിളിച്ചു.

എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. മന്ത്രിമാരായ തോമസ് ചാണ്ടി, കെകെ ശൈലജ എന്നിവര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധ മാര്‍ച്ച്.


Also Read: അന്ധവിശ്വാസങ്ങള്‍ കൊലപാതകിയാകുമ്പോള്‍ എതിര്‍ക്കാതിരിക്കാനാകില്ല


രംഗം വഷളാകുമെന്ന് ജെബി മേത്തര്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം അവര്‍ നേരത്തെ തന്നെ സ്ഥലം കാലിയാക്കിയത്. നേതാക്കളിലെന്ന് കരുതി അണികളുടെ സമരവീര്യം കുറയുകയോ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയിതോയില്ല.

ഇവിടം വരെ വന്നതല്ലേ. യൂത്ത് കോണ്‍ഗ്രസിന്റെ ഉശിരൊന്നു കാട്ടിയിട്ടുപോകാമെന്നായി ഇവരുടെ ചിന്ത. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ യൂത്തന്മാര്‍ ശ്രമിച്ചു. തുടര്‍ന്ന് പതിവ് ശൈലിയില്‍ പൊലീസ് പ്രതിഷേധക്കാരെ കൈകാര്യം ചെയ്തു.

തുടര്‍ന്നായിരുന്നു പതിവ് രാഷ്ട്രീയ ശൈലിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി. എന്തായാലും ഭീഷണിയ്ക്ക് വഴങ്ങാതെ പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

കടപ്പാട്: റിപ്പോര്‍ട്ടര്‍

 

Advertisement