തിരുവഞ്ചൂരിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവ്
Kerala News
തിരുവഞ്ചൂരിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st September 2021, 10:05 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വക്താവ് എന്ന സ്ഥാനമാണ് അര്‍ജുന് നല്‍കിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ഡി.സി.സി പുനസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസില്‍ പുതിയ നിയമനം നടന്നിരിക്കുന്നത്.

അര്‍ജുനടക്കം അഞ്ചുപേരാണ് കേരളത്തില്‍ നിന്നുള്ള സംസ്ഥാന വക്താക്കളായി നിയമിക്കപ്പെട്ടിരിക്കുന്നത്. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരാണ് മറ്റ് വക്താക്കള്‍.

കോട്ടയത്തെ ഡി.സി.സി അധ്യക്ഷനെച്ചൊല്ലി എ ഗ്രൂപ്പുകാരായ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. പതിറ്റാണ്ടുകളായി എ ഗ്രൂപ്പിന്റെ നാവ് ആയിരുന്ന തിരുവഞ്ചൂര്‍ കഴിഞ്ഞ കെ.പി.സി.സി പുനസംഘടന മുതലാണ് എ ഗ്രൂപ്പുമായി അകന്നതായി സൂചനകള്‍ വന്നത്.

എ ഗ്രൂപ്പില്‍ നിന്ന് അകന്നു എന്നതിനപ്പുറം കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ചു സംസാരിക്കാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടി കാട്ടിയില്ല. പുനസംഘടനയില്‍ സുധാകരന് വീഴ്ച പറ്റിയിട്ടില്ല എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Youth Congress Spokesperson Thiruvanchoor Radhakrishnan Arjun Radhakrishnan