ചാലക്കുടി: തൃശൂരില്‍ ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. മുംബൈ എറണാകുളം ഓഖ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് ചാലക്കുടി മാരന്‍കോട് സ്വദേശിയായ ശ്രീജിത്ത് ആണ് മരിച്ചത്. 26 വയസായിരുന്നു. ട്രെയിന്‍ യാത്രക്കിടയില്‍ നെഞ്ചുവേദനയെതുടര്‍ന്ന് കുഴഞ്ഞ് വീണ യുവാവിനെ സഹയാത്രികര്‍ സ്റ്റേഷനില്‍ ഇറക്കി.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ ശ്രീജിത്തിന്റെ മരണത്തിന് കാരണം തൃശൂര്‍ മുളങ്കുന്നത്തുകാവ് റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് കുടുംബത്തിന്റ ആരോപണം.
ടി.ടി.ആര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കും മുളങ്കുന്നത്തുകാവ് സ്റ്റേഷനിലേക്കും വിവരങ്ങള്‍ കൈമാറുകയും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍ സ്റ്റേഷനില്‍ എത്തിയ ശേഷം ആബുലന്‍സ് എത്തിക്കാനോ സൗകര്യങ്ങളൊരുക്കാനോ റെയില്‍വേ ജീവനക്കാര്‍ തയ്യാറായില്ല.
അരമണിക്കൂറോളം സമയം എടുത്തുവെന്നും അത്രയും സമയം ശ്രീജിത്തിനെ പ്ലാറ്റ്ഫോമില്‍ കിടത്തേണ്ടി വന്നെന്നും കുടുംബം ആരോപിക്കുന്നു. പൊലീസിനോട് പറഞ്ഞിട്ടും വേണ്ട നടപടിയെടുത്തില്ലെന്നും കുടുംബം പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സഹയാത്രികരും സുഹൃത്തും ഉന്നയിച്ചത്.
Content Highlight: Young man dies after collapsing during train journey
