പിള്ളേരെ സമ്മതിക്കണം; സൂര്യയുടെ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗം റീക്രീയേറ്റ് ചെയ്ത് തിരുവനന്തപുരത്തെ 'കുട്ടി' ഫാന്‍സ്; വീഡിയോ
Entertainment news
പിള്ളേരെ സമ്മതിക്കണം; സൂര്യയുടെ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗം റീക്രീയേറ്റ് ചെയ്ത് തിരുവനന്തപുരത്തെ 'കുട്ടി' ഫാന്‍സ്; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th June 2021, 12:33 pm

സിനിമകളുടെ സ്പൂഫ് വീഡിയോകള്‍ പലരും ചെയ്തത് നമ്മള്‍ കണ്ടിട്ടുണ്ട്. ചില സിനിമാ രംഗങ്ങള്‍ അതേപോലെ റീ ക്രിയേറ്റ് ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോഴിതാ സൂര്യയുടെ അയന്‍ സിനിമയിലെ പ്രസിദ്ധമായ ആക്ഷന്‍ രംഗങ്ങള്‍ അതേപോലെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ‘കുട്ടി’ ഫാന്‍സ്. തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ  സൂര്യ ആരാധകരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ആക്ഷന്‍ രംഗം റീക്രിയേറ്റ് ചെയ്തത്.

കോടി കണക്കിന് രൂപയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഷൂട്ട് ചെയ്യുമ്പോളാണ് കുട്ടികള്‍ കുറഞ്ഞ ചിലവില്‍ സിനിമയെ തോല്‍പ്പിക്കുന്ന തരത്തില്‍ വീഡിയോ തയ്യാറാക്കിയത്.

സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അയന്‍. 2009 ഏപ്രില്‍ 3-നു പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും കെ.വി. ആനന്ദ് ആയിരുന്നു.

സൂര്യ ശിവകുമാര്‍, തമന്ന ഭാട്ടിയ ,പ്രഭു ഗണേഷന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. തമിഴ്‌നാട്, ഹൈദരബാദ്, നാമ്പിയ, മലേഷ്യ, സന്‍സിബാര്‍,സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിലെ ആക്ഷനും ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Young fans in Thiruvananthapuram recreate the action scene in Actor Suriya’s Ayan movie