രാമായണ പോലെ പ്രതീക്ഷയുള്ള സിനിമയാണ് ടോക്‌സിക് എന്നും ഈ ഗ്യാങ്സ്റ്റര്‍ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കും എന്നും നടന്‍ യഷ്. മൂവി റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണ പോലെ പ്രതീക്ഷയുള്ള സിനിമയാണ് ടോക്‌സിക് എന്നും ഈ ഗ്യാങ്സ്റ്റര്‍ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കും എന്നും നടന്‍ യഷ്. മൂവി റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാമയാണ പോലെ ഒരുപാട് പ്രതീക്ഷകള്‍ ഉള്ള സിനിമയാണ് ടോക് ്സിക്. ആദ്യം ഞങ്ങള്‍ ടോക്‌സിക് ഇംഗ്ലീഷിലും ഷൂട്ട് ചെയ്തിരുന്നു. ടോക്‌സിക് ഒരു ടിപ്പിക്കല്‍ ഗ്യാങ്‌സറ്റര്‍ ആക്ഷന്‍ സിനിമ അല്ല. ഇതില് ആഴത്തിലുള്ള ഒരു സൈക്കോളജിയും അതുപോലെ മനുഷ്യ ജീവിതത്തിന്റെ വളരെ രസകരമായ ലെയറുകളും ഡിസ്‌കസ് ചെയ്യുന്നുണ്ട്.

Photo: screen grab/ kvn productions/ youtube.com
ഈ സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസ് ഗ്യാങ്സ്റ്റര്‍ സിനിമയ്ക്ക് ഒരു പുതിയ രൂപം തന്നെ നല്‍കിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസ്സിലാകും. ഈ സിനിമയില്‍ എനിക്ക് ഒരുപാട് ഷേയ്ഡുകളും ലുക്കും വരുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ വേഷമാണ് ചെയ്യുന്നതെങ്കിലും ടോക്‌സിക് നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും,’ യഷ് പറയുന്നു.
ജനപ്രിയരായ ഒരുപാട് അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമയാണ് ടോക്‌സിക് എന്നും അതുകൊണ്ടുതന്നെ സിനിമ മറ്റ് സിനിമകളില്‍നിന്ന് വ്യത്യസ്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
#Yash:
“#ToxicTheMovie is also an ambitious film like #Ramayana🤞. For first time we shot #Toxic in english also. It’s not a typical gangster action story. It has deep psychology & has a very interesting layer of human life♥️🔥. My director Geethu Mohandas gave a new take on… pic.twitter.com/yBSdI0Ck0c— AmuthaBharathi (@CinemaWithAB) April 15, 2026
സിനിമയിലെ അഞ്ച് നായികമാരും ഗംഭീര പെര്‍ഫോമേഴ്‌സാണെന്നും എല്ലാം കൊണ്ടും ഈ സിനിമ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനൗണ്‍സ്‌മെന്റ് മുതല്‍ വന്‍ ഹൈപ്പ് ഉണ്ടായിരുന്ന ചിത്രമാണ് ടോക്‌സിക്. കെ.ജി.എഫ് ടൂവിന് ശേഷം കന്നഡ സൂപ്പര്‍താരം യഷ് നായക വേഷത്തില്‍ എത്തുന്ന പ്രൊജക്ടിലേക്ക് വമ്പന്‍ സംവിധായകരുടെ പേര് കേട്ടെങ്കിലും നറുക്ക് വീണത് മലയാളിയായ ഗീതു മോഹന്‍ദാസിന് ആയിരുന്നു.

യഷ് എന്ന സ്റ്റാര്‍ മെറ്റീരിയലിനെ ഗീതു എങ്ങനെ അവതരിപ്പിക്കുമെന്നതായിരുന്നു ഹൈപ്പ് ഉയര്‍ത്തിയ ഘടകം.
എന്നാല്‍ രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ട് ടോക്സിക്കിന്റെ ഹൈപ്പ് കുറച്ചു.
പിന്നാലെയെത്തിയ രണ്ട് ഗ്ലിംപ്സുകളും ഒരുപാട് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അടുത്തിടെ റിലീസായ ടീസറിനും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
യഷ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ, കിയാര അദ്വാനി എന്നിവരാണ് നായികമാര്‍. സിനിമ ജൂണ്‍ 26ന് തിയേറ്ററുകളിലെത്തും.
Content Highlight: Yash says that Toxic is a film with hope like Ramayana