ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടാണ് കന്നഡ ചിത്രം ടോക്സിക്കിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. യഷിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസര്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. സ്ത്രീ കഥാപാത്രത്തെ ടീസറില്‍ അവതരിപ്പിച്ച രീതിയും സംവിധായിക ഗീതു മോഹന്‍ദാസിന്റെ പഴയകാല പ്രസ്താവനകളും കൂട്ടിച്ചേര്‍ത്താണ് പലരും ടോക്സിക്കിനെ ട്രോളുന്നത്.
ഈ ഡയലോഗിന്റെ ഒറിജനില്‍ വേര്‍ഷന്‍ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് സീരീസായ ദി ബോയ്സിലെ ഡയലോഗാണ് ടോക്സിക്കില്‍ കോപ്പിയടിച്ചതെന്ന് പറഞ്ഞുകൊണ്ട് ഒരുവിഭാഗം സിനിമാപേജുകള്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. സൂപ്പര്‍ഹീറോകളെ വില്ലന്മാരായി കാണിക്കുന്ന സീരീസാണ് ബോയ്‌സ്.
ദി ബോയ്‌സ് Photo: Screen grab/ Amazon Prime Video
ബോയ്സിലെ ബില്ലി ബുച്ചര്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. സീരീസിന്റെ രണ്ടാമത്തെ സീസണില്‍ വില്ലനായ ഹോംലാണ്ടറിനെ പൂട്ടാന്‍ വേണ്ടി ഒരുക്കിയ സീനിലാണ് ബുച്ചര്‍ ഈ ഡയലോഗ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ഫാന്‍ ബേസുള്ള രംഗമാണിത്. സീരീസിലെ ഏറ്റവും രോമഞ്ചമുണര്‍ത്തുന്ന രംഗങ്ങളിലൊന്നാണ് ഇത്.
അത്രയും പവറുള്ള വില്ലനെ മൊത്തമായി പൂട്ടിയ ശേഷം ബുച്ചര്‍ സാധാരണ രീതിയില്‍ പറയുന്ന ഡയലോഗ് അങ്ങേയറ്റം മാസും ക്ലാസുമാണ്. എന്നാല്‍ ടോക്സിക്കില്‍ യഷ് അത്രയും വലിയ സ്‌കെയിലുള്ള സീനില്‍ പറയുന്ന ഇതേ ഡയലോഗ് ബുച്ചറുടെ വേര്‍ഷന്റെ ഏഴയലത്തെത്തിയിട്ടിലെന്നാണ് ബോയ്സ് ആരാധകര്‍ അവകാശപ്പെടുന്നത്.
കറുപ്പ് Photo: Screen grab/ Think Music India
സൂര്യ നായകനായെത്തുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ ടീസറിലും ഈ ഡയലോഗുണ്ട്. സൂര്യയുടെ കഥാപാത്രം വില്ലനോട് ‘Daddy’s home’ എന്ന് പറയുന്ന ഭാഗം വൈറലായിരുന്നു. സൂര്യയും ബുച്ചറുടെ റേഞ്ചിലെത്തിയിട്ടില്ലെന്ന് അന്നേ പലരും അഭിപ്രായപ്പെട്ടു. ബില്ലി ബുച്ചറിനെപ്പോലെ സ്വല്പം നെഗറ്റീവ് ഷെയ്ഡുള്ള നായകന്മാരാണ് സൂര്യയും യഷുമെന്നാണ് വിലയിരുത്തല്‍.
Content Highlight: Yash’s dialogue in Toxic movie copied from The Boys series