വനിതാ പ്രീമിയര്‍ ലീഗ് നാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുകയാണ്. മുംബൈയിലെ ഡി. വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നാല് വിക്കറ്റിന് 112 റണ്‍സ് എടുത്തിട്ടുണ്ട്.
ടീമിന്റെ ടോപ് ഓര്‍ഡറില്‍ ജി. കമാലിനി മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 28 പന്തില്‍ 32 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 17 പന്തില്‍ 20 റണ്‍സും സംഭാവന ചെയ്തു. മറ്റ് രണ്ട് താരങ്ങള്‍ക്കും കാര്യമായി സംഭാവന ചെയ്യാനായില്ല.
ആര്‍.സി.ബിക്കായി നാദിന്‍ ഡി ക്ലാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ലൗറേന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
അതേസമയം, മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ഒറ്റ മന്ത്രത്തിലാണ് ഇരു ടീമുകളും ഉദ്ഘാടന മത്സരത്തില്‍ ഇറങ്ങിയിരിക്കുന്നത്.