അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനം; പിന്തുണയുമായി ലോകമെമ്പാടും റാലികള്‍
World News
അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനം; പിന്തുണയുമായി ലോകമെമ്പാടും റാലികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2023, 9:54 pm

ജെറുസലേം: അന്താരാഷ്ട ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് ഗസക്കെതിരായ ഇസ്രഈല്‍ യുദ്ധത്തെ അപലപിക്കുകയും പൂര്‍ണമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ലോകമെമ്പാടും റാലികള്‍.

മനില, ടുണിസ്, ടെഹ്‌റാന്‍, കറാച്ചി, ബെയ്‌റൂട്ട്, ഹരാരെ, ടോക്കിയോ, സ്റ്റോക്ക് ഹോം, ലണ്ടന്‍, ജോഹന്നാസ് ബര്‍ഗ് , ക്യൂസണ്‍ സിറ്റി, മിലാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബുധനാഴ്ച പ്രതിഷേധ റാലികള്‍ നടന്നു.

1947 നവംബര്‍ 29 നാണ് യു.എന്‍ ജനറല്‍ അസംബ്ലി ഫലസ്തീനെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള പ്രമേയം അംഗീകരിച്ചത്. എല്ലാവര്‍ഷവും പ്രമേയത്തിന്റെ വാര്‍ഷികം ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ ദിനമായാണ് ആചരിച്ചുവരുന്നത്.

ഒക്ടോബര്‍ എഴിന് ഇസ്രഈല്‍ ഹമാസ് സംഘര്‍ഷത്തില്‍ 15000 ത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യം മന്ത്രാലയം അറിയിച്ചു. ഇതില്‍ 6150 കുട്ടികളും 4000ത്തോളം സ്ത്രീകളും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ 1200 ഇസ്രഈലികള്‍ കൊല്ലപ്പെട്ടതായി ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ അനുബന്ധിച്ച് ലോകമെമ്പാടും ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി റാലികള്‍ നടന്നത്.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രഈലും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ താത്കാലിക വെടി നിര്‍ത്തലിനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും ഉടമ്പടിയായിരുന്നു. ഗസയിലെ വെടി നിര്‍ത്തല്‍ എഴാം ദിവസത്തിലേക്ക് കടന്നെങ്കിലും സംഘര്‍ഷം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല

content highlight : Worldwide rallies in solidarity with Palestinians, condemning Israel’s war