മലപ്പുറം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി താരമായി മാറിയ ഷംല ഹംസയ്ക്ക് നേരെ അധിക്ഷേപവുമായി വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമനിച്ചി ഫാത്തിമ എന്ന സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷംല പുരസ്‌കാരം കരസ്ഥമാക്കിയത്.
ഷംല ഹംസയുടെ നേട്ടത്തില്‍ അവരെ അഭിനന്ദിക്കാനായി വീട്ടിലെത്തിയ വിശേഷം പങ്കിട്ട നജീബ് കാന്തപുരം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഷാഹിന നിയാസി തന്റെ അഭിപ്രായം കമന്റായി കുറിച്ചത്.
ഐ.എഫ്.എഫ്.കെ ഉള്‍പ്പെടെയുള്ള ചലച്ചിത്ര വേദികളില്‍ മികച്ചപ്രകടനം കാഴ്ചവെച്ച സിനിമയാണ് ഫെമിനിച്ചി ഫാത്തിമ.
അന്ന് പ്രേക്ഷകര്‍ മികച്ച സിനിമയായി ഫെമിനിച്ചി ഫാത്തിമയെ തെരഞ്ഞെടുത്തിരുന്നു. ജൂറി പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ചിത്രത്തിന് സ്വന്തമായിരുന്നു.
അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഷംലയ്ക്ക് എതിരായ വനിതാ ലീഗ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ ന്യൂനപക്ഷങ്ങള്‍ അവാര്‍ഡ് നേട്ടത്തില്‍ ആധിപത്യം പുലര്‍ത്തിയെന്ന തരത്തില്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു.
മട്ടാഞ്ചേരി മാഫിയയില്‍ പുരസ്‌കാരം ലഭിക്കാത്ത ആരെങ്കിലും ഉണ്ടോ എന്നതടക്കമുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സമാനമായ വിദ്വേഷം പരത്തി ഷംലയ്ക്ക് എതിരെ വനിതാ ലീഗും രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: Women’s League Vice President Shahina Niyasi against Actress Shamla Hamsa’s Award