എഡിറ്റര്‍
എഡിറ്റര്‍
വിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ച 25 കാരി ഗുരുതരാവസ്ഥയില്‍: സംഭവം കൊച്ചിയില്‍
എഡിറ്റര്‍
Wednesday 9th August 2017 9:51am


കൊച്ചി: വിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ച 25 കാരി ഗുരുതരാവസ്ഥയില്‍. ഡങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയാണ് രക്തംസ്വീകരിക്കില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.

കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യഹോവയുടെ സാക്ഷികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവരെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തങ്ങളുടെ വിശ്വാസം അനുസരിച്ച് രക്തം സ്വീകരിക്കാനാവില്ലെന്ന് ഇവര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ഒരാഴ്ചമുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലേറ്റ്‌ലെറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് കുറഞ്ഞ നിലയിലായിരുന്നു യുവതി. തിങ്കളാഴ്ച ഹീമോഗ്ലോബിന്റെ അളവ് 2.5 ആയിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ രക്തം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി ഇതിനു വിസമ്മതിച്ചതോടെ മരുന്നുകള്‍ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.


Must Read: ‘2000 ബലാത്സംഗ ഭീഷണികളാണ് എനിക്കു ലഭിച്ചത്’ കക്കൂസ് എന്ന ചിത്രത്തിന്റെ പേരില്‍ സംവിധായിക ദിവ്യ ഭാരതി നേരിടുന്നത്


എന്നാല്‍ രോഗിയുടെ അവസ്ഥ ഗുരുതരമായി തുടരുന്നതിനാല്‍ രക്തം സ്വീകരിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം യുവതിയേയും ബന്ധുക്കളേയും ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്.

അതിനിടെ യുവതിക്ക് പൊലീസിന്റെ സഹായത്തോടെയാണെങ്കിലും ചികിത്സ നല്‍കണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ പി.പി ഷംസ് രാത്രിയില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെത്തി.

Advertisement