എഡിറ്റര്‍
എഡിറ്റര്‍
ദക്ഷിണ ദല്‍ഹിയിലെ ഹോട്ടലുകളിലെ ശൗചാലയങ്ങള്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാം
എഡിറ്റര്‍
Sunday 30th April 2017 7:48pm

ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ ഹോട്ടലുകളിലെ ശൗചാലയങ്ങള്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. നാളെ മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദക്ഷിണ ദല്‍ഹിയിലെ ഹോട്ടലുകളിലെ ശൗചാലയങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ തീരുമാനം നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കാരണം തീരുമാനം വൈകി. റെസ്റ്ററന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തീരുമാനത്തെ സ്വാഗതം ചെയ്തു.


Don’t Miss: ‘പെട്രോള്‍-ഡീസല്‍ കാറുകള്‍ ഓര്‍മ്മയാകും’; 2030-ഓടെ വൈദ്യുത കാറുകള്‍ മാത്രമുള്ള നിരത്തുകള്‍ എന്ന ലക്ഷ്യവുമായി ഇന്ത്യ


ശൗചാലയം സൗജന്യമായി ഉപയോഗിക്കാന്‍ എല്ലാവരേയും അനുവദിക്കുക എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ റസ്റ്ററന്റ്‌സ് അസോസിയേഷന്‍ സ്ത്രീകളേയും കുട്ടികളേയും മാത്രം ശൗചാലയം സൗജന്യമായി ഉപയോഗിക്കാമെന്ന് പറഞ്ഞത്.

സ്ത്രീകളുടെ അന്തസിനു വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റിയാസ് അംലാനി പറഞ്ഞു. ആവശ്യത്തിന് പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തത് കാരണം സ്ത്രീകള്‍ വേദന സഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ദല്‍ഹിയിലാകെ 35,000 ഹോട്ടലുകളാണ് ഉള്ളത്.

Advertisement