എഡിറ്റര്‍
എഡിറ്റര്‍
‘പെട്രോള്‍-ഡീസല്‍ കാറുകള്‍ ഓര്‍മ്മയാകും’; 2030-ഓടെ വൈദ്യുത കാറുകള്‍ മാത്രമുള്ള നിരത്തുകള്‍ എന്ന ലക്ഷ്യവുമായി ഇന്ത്യ
എഡിറ്റര്‍
Sunday 30th April 2017 7:01pm

ന്യൂദല്‍ഹി: 2030-ഓടെ നിരത്തുകളില്‍ വൈദ്യുത കാറുകള്‍ മാത്രം എന്ന ലക്ഷ്യവുമായി ഇന്ത്യ. ഇന്ധന ഇറക്കുമതി കുറയ്ക്കുക വാഹനമോടിക്കാനുള്ള ചെലവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനം.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കാന്‍ രാജ്യം തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 2030-ഓടെ പെട്രോളിലോ ഡീസലിലോ പ്രവര്‍ത്തിക്കുന്ന ഒറ്റ കാറിന്റെ വില്‍പ്പന പോലും ഉണ്ടാകാതിരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


Also Read: വിവാദതാരമായ ഫിലിപ്പീന്‍സ് പ്രസിഡന്റിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ക്ഷണം സൗഹൃദ ടെലഫോണ്‍ സംഭാഷണത്തിനിടെ


സി.ഐ.ഐ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്. രണ്ടോ മൂന്നോ വര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദന വ്യവസായം സര്‍ക്കാറിന്റെ കയ്യിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement