രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
crime news
രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 11:30 am

ബിൽവാര: രാജസ്ഥാനിലെ ബിൽവാരയിൽ യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. മദ്യലഹരിയിലായിരുന്ന മൂന്ന് പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

പീഡനത്തിന് ശേഷം പ്രതികൾ യുവതിയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ എടുത്തുമാറ്റി നഗ്നയാക്കുകയും ചെയ്തു.
‘അത്താഴത്തിന് ശേഷം നടക്കാനായി പുറത്തിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരിന്നു,’ പൊലീസ് അറിയിച്ചു.

കേസിന്റെ ഗൗരവം പരിഗണിച്ച് കേസന്വേഷണത്തിന് ബിൽവാരയിൽ നിന്ന് ഒരു അധിക പൊലീസിനെ കൂടി ചുമതലപ്പെടുത്തി. ബിൽവാര എസ്.പിയുടെ ചുമതല വഹിക്കുന്ന വിമൽ സിങ് നെഹ്രയും സംഭവസ്ഥലമായ ഗംഗാപൂരിൽ എത്തിയിട്ടുണ്ട്.

യുവതിക്ക് നീതിക്ക് ലഭിക്കണം എന്ന ആവശ്യവുമായി നാട്ടുകാർ ഡി.വൈ.എസ്.പിയുടെ ഓഫിസിൽ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ആഴ്ചയാണ് 21 വയസ്സുകാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് നഗ്നയാക്കി നടത്തിച്ചത്. കഴിഞ്ഞ മാസം ബിൽവാരയിൽ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൽക്കരി ചൂളയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു.

സ്ത്രീകളോട് അക്രമം കാണിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. പീഡന കുറ്റത്തിൽ പിടിക്കപ്പെടുന്നവർക്ക് സർക്കാർ ജോലി നൽകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Woman gang-raped in Rajasthan’s Bhilwara