ഹിന്ദു യുവാവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചു; വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചു
national news
ഹിന്ദു യുവാവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചു; വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 10:25 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയുടെ ബുര്‍ഖ നിര്‍ബന്ധിച്ച്
അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ആയതായി റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ ബുര്‍ഖ പരസ്യമായി അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു.

ഭോപ്പാലിലെ ഇസ്‌ലാം നഗറില്‍ യുവാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് യുവതിക്ക് നേരെ സദാചാരാക്രമണം നടന്നത്.

ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണം.

ഇവരെ തടഞ്ഞുനിര്‍ത്തിയ ശേഷം യുവതി ധരിച്ചിരുന്ന ബുര്‍ഖയും ഹിജാബും നീക്കം ചെയ്യണമെന്നായിരുന്നു അക്രമികളുടെ ആവശ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Woman forced to take off burqa in Madhya Pradesh