നിയന്ത്രണം വിട്ട ട്രാഫിക് എസ്.ഐയുടെ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍
Kerala News
നിയന്ത്രണം വിട്ട ട്രാഫിക് എസ്.ഐയുടെ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 8:21 am

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ട്രാഫിക് എസ്.ഐ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു.

ട്രാഫിക് എസ്.ഐ അനില്‍കുമാറാണ് അപകടമുണ്ടാക്കിയത്. എസ്.ഐ മദ്യപിച്ചിരുന്നതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ ആരോപിച്ചു.

ഞായറാഴ്ച രാത്രി 8.30ന് പട്ടത്തുവെച്ചാണ് സംഭവമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ രണ്ടു ബൈക്കുകള്‍ക്ക് കേടുപാടുണ്ടായി. എസ്.ഐ ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

കാറിനുള്ളില്‍ എസ്.ഐയുടെ യൂണിഫോമും തൊപ്പിയും ഉണ്ടായിരുന്നു. അപകടവിവരം അറിഞ്ഞ് പൊലീസ് എത്തി. പൊലീസ് വാഹനത്തില്‍ എസ്.ഐയെ സ്ഥലത്തുനിന്നുമാറ്റി. കാറും നീക്കം മാറ്റി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Traffic SI’s car hit, bikes crashed; Eyewitnesses said he was drunk