ചെകുത്താന്റെ ചിരി; മമ്മൂട്ടിയെന്ന പെര്‍ഫോമറും സ്റ്റാറും അഴിഞ്ഞാടിയ ലൂക്കും മൈക്കിളപ്പനും
Film News
ചെകുത്താന്റെ ചിരി; മമ്മൂട്ടിയെന്ന പെര്‍ഫോമറും സ്റ്റാറും അഴിഞ്ഞാടിയ ലൂക്കും മൈക്കിളപ്പനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th November 2022, 8:30 am

മലയാളി പ്രേക്ഷകര്‍ തിയേറ്റര്‍ റിലീസിനൊപ്പം കാത്തിരുന്ന ഒ.ടി.ടി റിലീസായിരുന്നു റോഷാക്ക്. ചിത്രം റിലീസില്ലാതിരുന്ന വിദേശ രാജ്യങ്ങളിലേയും തിയേറ്ററില്‍ ഒന്നും അതിലധികവും തവണ കണ്ടവരുമെല്ലാം ഒ.ടി.ടിയില്‍ വരുമ്പോഴും ചിത്രം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു.

റോഷാക്ക് ഇറങ്ങിയ സമയത്ത് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ കാണിച്ച മമ്മൂട്ടിയുടെ ധൈര്യത്തെയാണ് പ്രേക്ഷകര്‍ ആദ്യം അഭിനന്ദിച്ചത്. ഈ പ്രായത്തിലും യൂത്തന്മാരെക്കാളും അപ്ഡേറ്റഡായി കഥകള്‍ തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ സെലക്ഷനാണ് കയ്യടികള്‍ ഉയര്‍ന്നത്.

തികച്ചും ഒരു പരീക്ഷണ ചിത്രമെന്ന് തന്നെ പറയാം റോഷാക്കിനെ. അങ്ങനെയൊരു ചിത്രത്തില്‍ അഭിനയിച്ചതും പോരാഞ്ഞ് അത് പ്രൊഡ്യൂസ് ചെയ്യാനും മമ്മൂട്ടി കാണിച്ച ധൈര്യത്തെ പ്രശംസിക്കാതെ വയ്യ എന്ന് പ്രേക്ഷകര്‍ പറയുന്നു.

നവംബര്‍ 11നാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ റോഷാക്ക് സ്ട്രീമിങ് തുടങ്ങിയത്. പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രണ്ടാമതൊന്ന് കാണുമ്പോള്‍ ആദ്യകാഴ്ചയില്‍ കാണാന്‍ പറ്റാത്ത പലതും കാണാനാവുമെന്നും ചിത്രത്തിന്റെ മറ്റൊരു വേര്‍ഷന്‍ ലഭിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു.

പ്രതികാരത്തിനായി ഇതുവരെ കാണാത്ത വഴികളിലൂടെ നായകന്‍ സഞ്ചരിച്ചപ്പോള്‍ പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു. മമ്മൂട്ടിയുടെ മൈന്യൂട്ട് ഭാവങ്ങള്‍ പോലും പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

റോഷാക്ക് ഒ.ടി.ടി റിലീസായതോടെ ലൂക്കും ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പനും തമ്മിലുള്ള താരതമ്യങ്ങളും നടക്കുന്നുണ്ട്. 2022 ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഭീഷ്മ പര്‍വ്വവും റോഷാക്കും. രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി ഭ്രാന്തമായി ചിരിക്കുന്ന രംഗങ്ങളുണ്ട്. ഇവ രണ്ടും ചേര്‍ത്ത് ചെകുത്താന്റെ ചിരി(devilish smile) എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

ഭീഷ്മ പര്‍വ്വവും റോഷാക്കും വീണ്ടും കാണാന്‍ പ്രേരിപ്പിച്ച സിനിമകളാണെന്നും പല പ്രേക്ഷകരും പറയുന്നു. മമ്മൂട്ടിയെന്ന പെര്‍ഫോമറും സ്റ്റാറും സ്‌കോര്‍ ചെയ്ത സിനിമകളാണ് രണ്ട് ചിത്രങ്ങളും.

ബിന്ദു പണിക്കരുടെ കഥാപാത്രമാണ് മമ്മൂട്ടിക്ക് പുറമെ ചര്‍ച്ചയാവുന്നത്. ഒരു ഇടവേളക്ക് ശേഷം ബിന്ദുവിന് ലഭിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് റോഷാക്കിലേത്. സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: With the OTT release of Roschach, comparisons are being made between Luke and Michaelappan