'കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആര്‍.എസ്.എസുകാരെ കൊല്ലുന്നു, ബംഗാളിലത് തൃണമൂല്‍ കോണ്‍ഗ്രസ്'; ഒന്നിന് പകരം നാല് ജീവനെടുക്കുമെന്ന് ബി.ജെ.പി നേതാവിന്റെ കൊലവിളി
national news
'കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആര്‍.എസ്.എസുകാരെ കൊല്ലുന്നു, ബംഗാളിലത് തൃണമൂല്‍ കോണ്‍ഗ്രസ്'; ഒന്നിന് പകരം നാല് ജീവനെടുക്കുമെന്ന് ബി.ജെ.പി നേതാവിന്റെ കൊലവിളി
ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 8:11 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി നേതാവിന്റെ കൊലവിളി. തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്തുന്നു എന്നാരോപിച്ചാണ് കൊലവിളി പ്രസംഗം നടത്തിയത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരേയും ബി.ജെ.പി പ്രവര്‍ത്തകരേയും കൊലപ്പെടുത്തിയാല്‍ ഓരോ ദിവസവും നാല് തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് റോയി ചൗധരിയുടെ വിവാദ പ്രസ്താവന.

ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത് കേരളത്തിന് സമാനമായ അവസ്ഥയാണെന്നും കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആര്‍.എസ്.എസുകാരേയും ബി.ജെ.പി പ്രവര്‍ത്തകരേയും കൊലപ്പെടുത്തുകയാണെന്നും ഇയാള്‍ ആരോപിച്ചു.

അതേസമയം, റോയി ചൗധരിയുടെ കൊലവിളി ബി.ജെ.പി നേതൃത്വം പരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ സൗഗത റോയ് പറഞ്ഞത്.

ബംഗാള്‍ ബി.ജെ.പി അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ ടി.എം.സി തയ്യാറാണെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒരു അക്രമവും സഹിക്കില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will target 4 TMC leaders for every BJP leader attacked: Bengal BJP talks Kerala-style retaliation