ഹിജാബ് വിലക്ക്: ഹരജികള്‍ ഒരാഴ്ചക്കുള്ളില്‍ പരിഗണിക്കണമെന്ന് കോടതി
national news
ഹിജാബ് വിലക്ക്: ഹരജികള്‍ ഒരാഴ്ചക്കുള്ളില്‍ പരിഗണിക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th September 2022, 2:32 pm

ന്യൂദല്‍ഹി: ഹിജാബ് വിലക്കിനെതിരായ ഹരജികള്‍ ആ ആഴ്ചയോടെ വാദം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ബുധനാഴ്ചയോടെ എല്ലാ ഹരജികളില്‍ വാദംകേള്‍ക്കണമെന്നാണ് ഉത്തരവ്.

ഇതിന് ശേഷം രണ്ട് ദിവസം കര്‍ണാടക സര്‍ക്കാരിന് ഹരജി സമര്‍പ്പിക്കാനും അവസരമുണ്ടെന്ന് കോടതി അറിയിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. ഹരജിയില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ചയായിരിക്കും ഹരജി കോടതി പരിഗണിക്കുക.

Content Highlight: will complete considering pleas in a week says supreme court over hijab ban