എഡിറ്റര്‍
എഡിറ്റര്‍
16000 മടങ്ങ് ലാഭം ഉണ്ടാക്കിയ അമിത്ഷായുടെ മകന്റെ കമ്പനി നോട്ടു നിരോധനത്തിന്റെ നാലാഴ്ച മുമ്പ് പൂട്ടിയതെന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ
എഡിറ്റര്‍
Monday 9th October 2017 6:21pm

ന്യൂദല്‍ഹി: ഒറ്റയടിക്ക് 16000 മടങ്ങ് ലാഭമുണ്ടാക്കിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനി നോട്ടുനിരോധനത്തിന്റെ നാല് ആഴ്ചമുമ്പ് അടച്ചുപൂട്ടിയത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആനന്ദ് ശര്‍മ്മ. സുപ്രിം കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടു.

അമിത് ഷായുടെ പുത്രനായ ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് എന്തുകൊണ്ടാണ് നവംബര്‍ 8 ന് നോട്ടു നിരോധനത്തിന്റെ നാലു ആഴ്ച അടച്ചുപൂട്ടിയതെന്നും. ടെമ്പിള്‍ എന്റര്‍പ്രൈസസ് കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഏത് രാജ്യത്തെക്കാണെന്നും വിദേശത്ത് നിന്ന് 51 കോടി രൂപ അവര്‍ക്ക് എങ്ങിനെ നേടിയെടുക്കാന്‍ കഴിഞ്ഞെന്നതും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

‘അതിന്റെ വിറ്റുവരവില്‍ 16,000 തവണ പെട്ടെന്നുള്ള വര്‍ദ്ധനവ് കാണിച്ചതിനു ശേഷം കമ്പനി പെട്ടെന്നുതന്നെ അടച്ചുപൂട്ടിയത്?’ അദ്ദേഹം ചോദിക്കുന്നു.മറ്റേതെങ്കിലും കമ്പനി ഈ തരത്തില്‍ വിറ്റുവരവ് ഉയര്‍ത്തിയിട്ടുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read   ‘എന്റെ ദൗത്യം സത്യം പറയുകയാണ്; ‘ധീരയല്ല’, മാധ്യമ പ്രവര്‍ത്തകയാണ്’; അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാന വര്‍ധനവ് പുറത്തു കൊണ്ടുവന്ന റോഹിണി പറയുന്നു


2013-14 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും പ്രകാരം ജയ് ഷായുടെ കമ്പനി , 1,724 രൂപയുടെ നഷ്ടത്തിലായിരുന്നു.എന്നാല്‍ 2014 ല്‍ മോദി പ്രധാനമന്ത്രിയതിനു പിന്നാലെയുള്ള ആദ്യ സാമ്പത്തികവര്‍ഷത്തില്‍ (2014-15) കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഒരു വര്‍ഷം കൊണ്ട് 18,728 രൂപ ലാഭം ഉണ്ടായെന്നാണ് പറയുന്നത്. തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകള്‍ പറയുന്നു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത്.

Advertisement