കൊച്ചി: ഫിലിം കോണ്‍ക്ലേവിൽ വെച്ച് വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ചോദ്യങ്ങളുമായി സംവിധായകനും മാധ്യമപ്രവർത്തകനുമായ വി.എസ്. സനോജ്.
കൊച്ചി: ഫിലിം കോണ്‍ക്ലേവിൽ വെച്ച് വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ചോദ്യങ്ങളുമായി സംവിധായകനും മാധ്യമപ്രവർത്തകനുമായ വി.എസ്. സനോജ്.
എൻ.എഫ്.ഡി.സി സമിതികളില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണൻ എന്‍.എഫ്.ഡി.സി യുടെ ഫണ്ടില്‍ നിന്നും സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും എൻ.എഫ്.ഡി.സി തുക നല്‍കുമ്പോള്‍ അത് കിട്ടുന്ന ആളുകള്‍ക്ക് പരിശീലനം നല്‍കിയതിന് ശേഷമേ സിനിമ നിർമിക്കാൻ പാടുള്ളുവെന്ന് ഒരിക്കൽ പോലും അടൂര്‍ അഭിപ്രായപ്പെട്ടില്ലെന്ന് വി.എസ്. സനോജ് പറഞ്ഞു.
എന്‍.എഫ്.ഡി.സി സിനിമാ നിര്‍മാണത്തിനായി തുക നല്‍കുന്നത് പൊതു വിഭാഗത്തിനാണ്. അവര്‍ സിനിമയെക്കുറിച്ച് അറിവുള്ളവരോ അല്ലെങ്കില്‍ സിനിമയെക്കുറിച്ച് പഠിച്ചവരോ ആയിരിക്കില്ല എന്നിരിക്കെ അതിനെക്കുറിച്ച് ഒരിക്കൽ പോലും അടൂർ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കാര്യം മറ്റ് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്‍.എഫ്.ഡി.സിയുടെ ചെയർമാനായിരുന്ന അടൂർ സിനിമാ നിര്‍മാണത്തിന് കൊടുക്കുന്ന പൈസക്കെതിരെ സംസാരിച്ചിട്ടില്ലാത്ത അദ്ദേഹം കെ.എസ്.ഡി.സി കൊടുക്കുന്ന പണത്തിന് കണക്ക് വേണമെന്നാണ് അദ്ദേഹം പറയുന്നതെന്നും സനോജ് പറഞ്ഞു. സംസ്ഥാന സർക്കാർ നൽകിവരുന്ന ഫണ്ടിനെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം ഇപ്പോൾ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്.
വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ ചെയ്താല്‍ പണം നഷ്ടമാകുമെന്നും ഇവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഇന്റന്‍സീവ് പരിശീലനമെങ്കിലും നല്‍കണമെന്നുമാണ് പറഞ്ഞത്. പുതുമുഖങ്ങള്‍ക്ക് നല്‍കിവരുന്ന ഒന്നരക്കോടി 50 ലക്ഷമായി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടൂർ പറഞ്ഞ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിർമിക്കാൻ കൊടുക്കുന്നത് പോലെ തന്നെ
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കഴിഞ്ഞ അമ്പതു വര്‍ഷമായി സിനിമാ നിര്‍മാണത്തിന് ഫണ്ട് നല്‍കുന്നുണ്ട് . കൂടുതൽ ക്രിയാത്മകവും സാമൂഹ്യപ്രാധാന്യവുമുള്ള സിനിമ- ഡോക്യുമെൻ്ററികൾ നിർമിക്കുന്നത് എൻ.എഫ്.ഡി.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഇത്തരത്തിൽ നിരവധി സിനിമകൾ എൻ.എഫ്.ഡി.സി. ഇതിനകം നിർമിച്ചിട്ടുമുണ്ട്.
Content Highlight: Why didn’t he make such remarks when he was the chairman of NFDC: VS Sanoj